മലപ്പുറത്ത് ഏഴുവയസുകാരൻ പുഴയിൽ മുങ്ങി മരിച്ചു
മലപ്പുറം: എടരിക്കോട് ഏഴുവയസുകാരൻ മുങ്ങി മരിച്ചു. പുതുപറമ്പ് സ്വദേശി സൈഫുൽ മസ്നാനാണ് മരിച്ചത്. പുതുപ്പിൽ കടലുണ്ടി പുഴയിൽ സഹോദരനൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽ പെടുകയായിരുന്നു. മരിച്ച കുട്ടിയുടെ 12 വയസുള്ള സഹോദരൻ ഹാഫിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ ആണ് അപകടം.





