വിസ്മയ പാർക്കിൽ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ ഡോ. ഇഫ്‌തികർ അഹമ്മദ് കുറ്റവിമുക്തൻ

കണ്ണൂർ: തളിപ്പറമ്പ് വിസ്മയ പാർക്കിൽ സ്ത്രീയോട് അപമര്യാദയായി പെരുമാറി എന്ന കേസിൽ കേന്ദ്ര സർവകലാശാല കേരള ഇംഗ്ലീഷ് സാഹിത്യം താരതമ്യ പഠനം അസോഷിയേറ്റ് പ്രഫസർ ഡോ. ഇഫ്‌തികർ അഹമ്മദിനെ തളിപ്പറമ്പ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കുറ്റവിമുക്തനാക്കി. 2024 മേയ് 13നായിരുന്നു ഇഫ്‌തികർ അഹമ്മദിനെതിരായ ആരോപണം ഉയർന്നത്. വിസ്മയ പാർക്കിൽ എത്തിയ മലപ്പുറം സ്വദേശിനിയാണ് കുടുംബസമേതം അവിടെ ഉണ്ടായിരുന്ന ഇഫ്തികർ അഹമ്മദിനെതിരെ പരാതി ഉന്നയിച്ചത്. പിന്നാലെ, തളിപ്പറമ്പ് പൊലീസ് എത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഒന്നര വർഷത്തോളമായി നടന്ന വിചാരണയെ തുടർന്നാണ് നടപടി. നിരപരാധിത്വം തെളിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഡോ. ഇഫ്തികർ അറിയിച്ചു. ആരോപണത്തെ തുടർന്ന് അറസ്റ്റിലായ ഇഫ്തികർ അഹമ്മദിനെ സർവിസിൽ നിന്ന്പുറത്താക്കണമെന്നാവശ്യ​​​പ്പെട്ട് എസ്.എഫ്.ഐ, എ.ബി.വി.പി തുടങ്ങിയ വിദ്യാർഥി സംഘടനകൾ രംഗത്ത് എത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button