വഴിയരികിൽ ഉപേക്ഷിച്ച സിറിഞ്ചുകൾ കുത്തിക്കയറി 13 കാരന് പരിക്ക്; ലഹരി സംഘം കൊണ്ടിട്ടതാണോ എന്ന് സംശയം
പാലക്കാട്: വഴിയരികിൽ ഉപേക്ഷിച്ച സിറിഞ്ചുകൾ കുത്തിക്കയറി 13 കാരന് പരിക്ക്. മേപ്പറമ്പ് ജംഗ്ഷനിൽ വഴിയരികിൽ ഉപേക്ഷിച്ച സിറിഞ്ചുകളാണ് വിദ്യാർത്ഥിയുടെ കാലിന് കുത്തികയറിയത്. പരിക്കേറ്റ വിദ്യാർത്ഥി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിവഴിയോരത്ത് സിറിഞ്ചുകൾ എങ്ങനെയെത്തി എന്നതിൽ പോലീസും ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നനത്. സിറിഞ്ചുകൾ ലഹരി സംഘം ഉപേക്ഷിച്ചതോണോ എന്നും സംശയമുണ്ട്. പ്രദേശത്തെ ആശുപത്രികളും ക്ലിനിക്കുകളും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.





