ഫാറ്റിലിവർ മാറ്റാൻ നെട്ടോട്ടം ഓടേണ്ട; നിങ്ങളുടെ വീട്ടിൽ മുരിങ്ങയിലയുണ്ടോ? സം​ഗതി സിംപിൾ

ഇന്ത്യയിലെ മുതിർന്നവരിലും കുട്ടികളിലും ഇന്ന് കണ്ടുവരുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് ഫാറ്റി ലിവർ. ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളിൽ വരുന്ന മാറ്റങ്ങളാണ് കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുന്നത്. മുതിർന്നവരിൽ ഏകദേശം 40 ശതമാനത്തോളം പേരെയും കുട്ടികളിൽ 35 ശതമാനത്തോളം പേരെയും ഈ അവസ്ഥ ബാധിക്കുന്നുണ്ട്. കൃത്യസമയത്ത് ശ്രദ്ധിച്ചില്ലെങ്കിൽ ഇത് കരളിന്റെ പ്രവർത്തനത്തെ ഗുരുതരമായി ബാധിച്ചേക്കാം. ഫാറ്റി ലിവർ നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മുരിങ്ങയില. പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ വലിയൊരു ശേഖരം തന്നെ ഇതിലുണ്ട്. വിറ്റാമിൻ സി, എ, ഇ എന്നിവയും കാൽസ്യം, അയൺ, പൊട്ടാസ്യം എന്നിവയും ഇതിൽ സമൃദ്ധമാണ്. മുരിങ്ങയിലയിലുള്ള ആന്റിഓക്സിഡന്റുകൾ കരളിലെ കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്നു. ഇത് കരളിനെ വിഷാംശങ്ങളിൽ നിന്ന് മുക്തമാക്കാൻ സഹായിക്കുന്ന ഒന്നാണ്. കരളിലെ കോശങ്ങളിൽ ഉണ്ടാകുന്ന ഓക്സിഡേറ്റീവ് സമ്മർദമാണ് കൊഴുപ്പ് അടിഞ്ഞുകൂടാൻ പ്രധാന കാരണം. മുരിങ്ങയിലയിലുള്ള സസ്യഘടകങ്ങൾ ഈ സമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു. ഇതുവഴി കരൾ കോശങ്ങൾക്കുണ്ടാകുന്ന നാശത്തെ ഒരു പരിധിവരെ തടയാനാകും. കൂടാതെ ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്തുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കരളിലെ കൊഴുപ്പ് കുറയ്ക്കാനും സാധിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോളും ട്രൈഗ്ലിസറൈഡും കുറയ്ക്കാൻ മുരിങ്ങയില സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. കരളിൽ വീക്കം അഥവാ ഇൻഫ്ലമേഷൻ ഉണ്ടാകുന്നത് തടയാനും ഇതിന് പ്രത്യേക കഴിവുണ്ട്. ഫാറ്റി ലിവർ കൂടുതൽ ഗുരുതരമായ അവസ്ഥകളിലേക്ക് മാറുന്നത് തടയാൻ ഈ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ സഹായകമാണ്. ലളിതമായ രീതിയിൽ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിക്കൊണ്ട് കരളിന്റെ ആരോഗ്യം നിലനിർത്താൻ ഇത് സഹായിക്കും. മുരിങ്ങയില പലവിധത്തിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. തോരനായോ സൂപ്പായോ കറികളിലോ ഇത് ചേർക്കാം. ഉണക്കിപ്പൊടിച്ച മുരിങ്ങയില ചായയായോ സ്മൂത്തികളിലോ ഉപയോഗിക്കുന്നതും നല്ലതാണ്. മുട്ട പൊരിക്കുമ്പോഴോ ചപ്പാത്തി മാവ് കുഴയ്ക്കുമ്പോഴോ ഇത് ചേർക്കുന്നത് പോഷകഗുണം വർദ്ധിപ്പിക്കും. എന്നാൽ പെട്ടെന്ന് വലിയ അളവിൽ കഴിച്ചു തുടങ്ങാതെ കുറഞ്ഞ അളവിൽ ശീലമാക്കുന്നതാണ് ദഹനത്തിന് ഉത്തമം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

situs slot

slot gacor hari ini

slot gacor terbaru