Helth

രണ്ട് നുള്ള് ചീരയുണ്ടോ? കുടവയറൊക്കെ പുഷ്പം പോലെ കുറയ്ക്കാം; ഇങ്ങനെ ഒന്ന് കഴിച്ച് നോക്കൂ

കുടവയര്‍ വല്ലാത്തൊരു പ്രശ്‌നമാണ്. എങ്ങനെ മാറ്റിയെടുക്കാമെന്ന് പലപ്പോഴും നമ്മള്‍ ചിന്തിക്കുന്നുണ്ടാവും. പക്ഷേ അതൊരു എളുപ്പം നടക്കുന്ന കാര്യമല്ല. നമ്മുടെ ശരീരത്തിന് അത്ര നല്ല കാര്യവുമല്ല ഈ കുടവയര്‍. അതിനൊപ്പം പൊണ്ണത്തടി കൂടി വരുന്നതോടെ ശരിക്കും നമ്മള്‍ പരിഹാസങ്ങള്‍ വരെ നേരിടേണ്ടി വരും.

ജങ്ക് ഫുഡുകള്‍, വ്യായാമത്തിന്റെ കുറവ് എന്ന കുടവയറിന് പ്രധാന കാരണങ്ങളാണ്. നമ്മുടെ ഭാരവും കുടവയറുമെല്ലാം കുറയ്ക്കുന്ന ഭക്ഷണങ്ങള്‍ ദാരാളമുണ്ട്. ഇതിനൊപ്പം വര്‍ക്കൗട്ടുകളും, ഡയറ്റും ചേരുന്നതോടെ പൊണ്ണത്തടിയും കുടവയറുമെല്ലാം പമ്പ കടക്കും. ആ ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്കൊന്ന് നോക്കാം.

കിടിലന്‍ പച്ചക്കറികള്‍ കൊണ്ട് നമ്മുടെ ഭാരം കുറയ്ക്കാനാവും. അക്കൂട്ടത്തില്‍ മിടുക്കന്‍ ചീര തന്നെയാണ്. രണ്ട് നുള്ള് ചീര കൊണ്ട് ഇതെല്ലാം പരിഹരിക്കാനാവും. പച്ചക്കറികളില്‍ കൂടുതല്‍ പോഷകങ്ങള്‍ അടങ്ങിയ ഇലകളാണ് ചീര. നമ്മുടെ കുടവയറിനെ വേഗത്തില്‍ അപ്രത്യക്ഷമാക്കാന്‍ ഇവയ്ക്ക് സാധിക്കും. പ്രധാന കാരണം പോഷകങ്ങള്‍ തന്നെയാണ് വളരെയധികം ആരോഗ്യപ്രദവുമാണ് ചീരകള്‍.

ചെറുതായി പാകം ചെയ്‌തോ, അതല്ലെങ്കില്‍ സലാഡ് പോലുള്ളവയില്‍ ഉള്‍പ്പെടുത്തിയോ ഇവ കഴിക്കാം. പ്രഭാതഭക്ഷണത്തിലോ, ഉച്ചഭക്ഷണത്തിലോ ചീരകള്‍ ധാരാളമായി ഉള്‍പ്പെടുത്തുക. ഇവ കഴിക്കുന്നതിലൂടെ ശരീരത്തിലെ ചീത്തകൊഴുപ്പുകളെല്ലാം ഇല്ലാതാവും. കുടവയര്‍ വേഗത്തില്‍ തന്നെ കുറയും.

ക്യാബേജും അതുപോലെ കിടുക്കനൊരു പച്ചക്കറിയാണ്. പോഷകങ്ങളാല്‍ സമ്പന്നമാണ് ക്യാബേജുകള്‍. അത് മാത്രമല്ല കലോറികളും വളരെ കുറവാണ്. ഭാരം കുറയ്ക്കുന്നതിന് ഏറെ ഗുണം ചെയ്യുന്ന ഫൈബര്‍ ധാരാളമായി ക്യാബേജില്‍ അടങ്ങിയിട്ടുണ്ട്. നിത്യേന ഒരു കപ്പ് ക്യാബേജ് കഴിക്കുക. വെറും 22 കലോറികള്‍ മാത്രമാണ് ഇതിലുള്ളത്. ഭാരം കുറയ്ക്കണമെങ്കില്‍ കലോറികളുടെ അളവും ശരീരത്തില്‍ നിന്ന് കുറയ്ക്കണം.

എങ്കില്‍ ക്യാബേജ് തന്നെയാണ് ഹെല്‍ത്തി ഓപ്ഷന്‍. ആന്റിഓക്‌സിഡന്റുകള്‍ ഒരുപാട് ഇതില്‍ അടങ്ങിയിട്ടുണ്ട്. ക്യാന്‍സറിനെ പോലും പ്രതിരോധിക്കാന്‍ ഇവ സഹായിക്കും. ശരീരത്തിലെ ഊര്‍ജത്തിന്റെ അളവും ഇവ വര്‍ധിപ്പിക്കും. സലാഡുകളും സൂപ്പുകളുമാക്കി ഇവ കഴിക്കാവുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button