Gulf News

ദുബായ് ടെര്‍മിനലില്‍ വെള്ളം കയറി; കൂടുതല്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി; പ്രതിഷേധം

കനത്ത മഴയില്‍ ദുബായ് ടെര്‍മിനലില്‍ വെള്ളം കയറിയതോടെ ദുബായ് വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകള്‍ ഫ്ലൈ ദുബായ് റദ്ദാക്കി . ദുബായ് വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങളും വഴി തിരിച്ചുവിടും. കേരളത്തില്‍നിന്ന് ഉള്‍പ്പെടെ ദുബായിലേക്കുള്ള പല വിമാനസര്‍വീസുകളും ഇതിനകം റദ്ദാക്കിയിട്ടുണ്ട്. അതേസമയം, മുന്നറിയിപ്പില്ലാതെ ദുബായിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയതിനെതിരെ നെടുമ്പാശേരിയില്‍ യാത്രക്കാര്‍ പ്രതിഷേധിക്കുന്നു.

മഴ ശക്തമായതിനെ തുടര്‍ന്ന് യുഎഇയില്‍ റെഡ് അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. അത്യാവശ്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകള്‍ ഇന്നും തുടരും. കമ്പനികള്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി. റോഡിൽ വെള്ളം കയറി പലയിടത്തും ഗതാഗതം തടസപ്പെട്ടു. ദുബായ് മെട്രോയുടെ പ്രവർത്തനവും താറുമാറായി. വാദിയില്‍ ഒഴുക്കില്‍ പെട്ട് ഒരാള്‍ മരിച്ചു. ഗൾഫിലെ മറ്റു രാജ്യങ്ങളിലും മഴ ശക്തമാണ് . ബഹറൈനിൽ മഴയിൽ മലയാളികളുടെ ഉൾപ്പെടെ വ്യാപാരസമുച്ചയങ്ങളിലും, മനാമ സെന്‍ട്രല്‍ മാർക്കറ്റിലും വെളളം കയറി. ഒരു മലയാളി ഉൾപ്പെടെ 18 പേരാണ് ഒമാനിൽ ഇതുവരെ മഴക്കെടുതിയിൽ മരിച്ചത്‌.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button