കെ.ടി ജലീലിൻ്റെ മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തും തൂത്തുവാരി യുഡിഎഫ്
മലപ്പുറം:കെ.ടി ജലീല്‍ എംഎല്‍എയുടെ മണ്ഡലമായ തവനൂരില്‍ മുഴുവന്‍ പഞ്ചായത്തും തൂത്തൂവാരി യുഡിഎഫ്. തവനൂല്‍ നിയോജകമണ്ഡലത്തില്‍പ്പെടുന്ന തൃപ്രങ്ങോട്,മംഗലം,പുറത്തൂർ,തവനൂർ,എടപ്പാൾ,കാലടി,വട്ടംകുളം പഞ്ചായത്തുകളിലാണ് യുഡിഎഫ് മിന്നും വിജയം സ്വന്തമാക്കിയത്. തൃപ്രങ്ങോട് യുഡിഎഫ് 14 സീറ്റിലും എൽഡിഎഫ് 10 സീറ്റിലുമാണ് ജയിച്ചത്. മംഗലത്ത് 16 സീറ്റിലാണ് യുഡിഎഫിന്റെ മിന്നും വിജയം.ഇവിടെ മൂന്ന് സീറ്റ് മാത്രമേ എൽഡിഎഫിന് നേടാനായത്.രണ്ട് സീറ്റ് മറ്റ് പാർട്ടികളും നേടി.പുറത്തൂരിൽ യുഡിഎഫ് 10 സീറ്റിലും എൽഡിഎഫ് ഒമ്പത് സീറ്റിലും വിജയം നേടി.തവനൂരിൽ 11 സീറ്റ് യുഡിഎഫ് നേടിയപ്പോൾ എട്ട് സീറ്റ് മാത്രമേ എൽഡിഎഫിന് നേടാനായത്.എടപ്പാളിൽ എൽഡിഎഫും യുഡിഎഫും ഏഴ് സീറ്റുകൾ വീതവും എൻഡിഎ അഞ്ച് സീറ്റുകളും നേടി.കാലടിയിൽ 13 സീറ്റിൽ യുഡിഎഫ് വൻ വിജയം സ്വന്തമാക്കിയപ്പോൾ നാല് സീറ്റ് മാത്രമേ എൽഡിഎഫിന് ലഭിച്ചത്. വട്ടംകുളത്ത് 13 സീറ്റ് യുഡിഎഫ് നേടിയപ്പോൾ ആറ് സീറ്റുകൾ മാത്രമാണ് എൽഡിഎഫിന് നേടാനായത്.അതേസമയം, വളാഞ്ചേരി മുന്‍സിപ്പാലിറ്റിയിലെ തോണിക്കല്‍ ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി കെ.ടി ജലീല്‍ നടത്തിയ വോട്ടഭ്യര്‍ഥന വിവാദമായിരുന്നു. ഇവിടുത്തെ എല്‍ഡിഎഫ് ഫൈസല്‍ തങ്ങള്‍ ഇഹലോകത്തും പരലോകത്തും ഗുണമുള്ളയാളാണെന്നായിരുന്ന് കെ.ടി ജലീലിന്റെ പരാമര്‍ശം.ഫലം വന്നപ്പോള്‍ ഫൈസല്‍ തങ്ങള്‍ തോല്‍ക്കുകയും ചെയ്തു. യുഡിഎഫിന്റെ മുജീബ് വാലാസിയാണ് ഇവിടെ വിജയിച്ചത്. . 494 വോട്ടുകളാണ് മുജീബ് നേടിയത്. രണ്ടാം സ്ഥാനത്ത് എത്തിയ ഫൈസല്‍ തങ്ങള്‍ക്ക് 314 വോട്ടുകളെ നേടാനായുള്ളൂ. മൂന്നാം സ്ഥാനത്ത് എത്തിയ ബിജെപി സ്ഥാനാര്‍ഥി രവീന്ദ്രകുമാറിന് വെറും നാല് വോട്ടുകളെ നേടാനായുള്ളൂ.’ഈ ലോകത്തും പരലോകത്തും ഗുണമുള്ളയാളാണ് ഫൈസല്‍ക്ക. അങ്ങനൊരാളെ തന്നെ ഈ വാര്‍ഡില്‍ നമ്മള് നിര്‍ത്തിയത് എല്ലാവരുടേയും പിന്തുണയുണ്ടാകുമെന്ന പ്രതീക്ഷയിലാണ്’, എന്നായിരുന്നു ജലീലിന്റെ വിവാദ പരാമര്‍ശം.





