​േബ്ലാക്ക് പഞ്ചായത്ത്: കേരളത്തിൽ ഉയർന്ന ഭൂരിപക്ഷം ചാവക്കാട്ട് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി സു​ബൈ​ദ പാ​ല​ക്കലിന് ​

ചാ​വ​ക്കാ​ട്: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഭൂ​രി​പ​ക്ഷം നേ​ടി​യ​ത് ചാ​വ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മ​ന്ന​ലാം​കു​ന്ന് ഡി​വി​ഷ​ൻ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി സു​ബൈ​ദ പാ​ല​ക്ക​ൽ. 2482 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് സു​ബൈ​ദ പാ​ല​ക്ക​ൽ ജ​യി​ച്ച​ത്. ഡി​വി​ഷ​നി​ലെ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക ത​ള്ളി​പ്പോ​യി​രു​ന്നു. ഇ​തോ​ടെ മ​ത്സ​ര രം​ഗ​ത്ത് യു.​ഡി.​എ​ഫ്, എ​സ്.​ഡി.​പി.​ഐ, ബി.​ജെ.​പി സ്ഥാ​നാ​ർ​ത്ഥി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. സു​ബൈ​ദ പാ​ല​ക്ക​ൽ 3922 വോ​ട്ട് നേ​ടി​യ​പ്പോ​ൾ 1440 വോ​ട്ടു​ക​ൾ നേ​ടി എ​സ്.​ഡി.​പി.​ഐ​യു​ടെ നി​ഹാ​ല ഒ​ലീ​ത് ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി. മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ ബി.​ജെ.​പി​യു​ടെ സ്മി​ത 454 വോ​ട്ടാ​ണ് നേ​ടി​യ​ത്.എ​ട​ക്ക​ഴി​യൂ​ർ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സൊ​സൈ​റ്റി പ്ര​സി​ഡ​ന്റ്, മ​ഹി​ള കോ​ൺ​ഗ്ര​സ് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ജി​ല്ല പ്ര​വാ​സി ബാ​ങ്ക് ഡ​യ​റ​ക്ട​ർ എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​ന്ന സു​ബൈ​ദ പാ​ല​ക്ക​ൽ 2010-15 ൽ ​വാ​ടാ​ന​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ആ​യി​രു​ന്നു. യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ൻ ജി​ല്ല സെ​ക്ര​ട്ട​റി താ​രി​ഖ് ആ​ണ് ഭ​ർ​ത്താ​വ്. മ​ക്ക​ൾ: നാ​ജി, നൗ​ഫി​ത, ന​ജീ​ബ്, ആ​മി​ന മെ​ഹ്റി​ൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button