15 വയസുകാരനെയും സുഹൃത്തിനെയും കുത്തിപ്പരിക്കേല്‍പ്പിച്ച കേസ്; പിതൃസഹോദരന് അറസ്റ്റില്‍
കോട്ടയം: കോട്ടയത്ത് 15 വയസുകാരനെയും സുഹൃത്തിനെയും കുത്തിപ്പരിക്കേല്‍പ്പിച്ച പിതൃസഹോദരന് അറസ്റ്റില്‍. കോട്ടയം മറവന്തുരുത്ത് സ്വദേശി സുരേഷ് കുമാറാണ് പിടിയിലായത്. തലയോലപ്പറമ്പ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഉത്സവം കാണാനെത്തിയ സഹോദരന്റെ മകന് പത്താം ക്ലാസ് വിദ്യാര്‍ഥിയെയും സുഹൃത്തിനെയുമാണ് പ്രതി ആക്രമിച്ചത്. ജ്യേഷ്ഠ സഹോദരനുമായി ഇയാള്‍ക്ക് കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമുണ്ടായിരുന്നുവെന്നും ഇതാണ് ആക്രമണത്തിന് പ്രേരകമായതെന്നും പൊലീസ് അറിയിച്ചു.





