സഞ്ജു ഉൾപ്പടെ അഞ്ച് ഇന്ത്യക്കാർ; ടൂർണമെൻറിൻറെ ടീം ഇങ്ങനെ…

ഇന്ത്യ ആതിഥേയരായ പത്താമത് ടി-20 ലോകകപ്പിൻറെ ഫൈനലിൽ ന്യൂസിലാൻഡിനെ 96 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം ചൂടി. ഒരു മാസക്കാലം നീണ്ടുനിന്ന കുട്ടിക്രിക്കറ്റിന്റെ പോരാട്ടവീഥിയിൽ കളം നിറഞ്ഞ് കളിച്ച താരങ്ങൾ ഏറെയുണ്ട്. കലാശപ്പോരാട്ടവും കിരീടധാരണവും കഴിഞ്ഞതോടെ മികച്ച കളിക്കാരെ ഉൾപ്പെടുത്തി ഇ.എസ്.പി.എൻ ക്രിക്കിൻഫോ തെരഞ്ഞെടുത്ത ടൂർണമെൻറിൻറെ ടീം ഇവരാണ്. ​സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ) (ഇന്ത്യ) ഇന്നിങ്‌സ് 5 | റൺസ് 321 | സ്‌ട്രൈക്ക് റേറ്റ് 199.37 | ശരാശരി 80.25 | അർധ സെഞ്ച്വുറി 3 വെറും അഞ്ച് മത്സരങ്ങൾ മാത്രം കളിച്ച് ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയ താരമാണ് മലയാളി കൂടിയായ സഞ്ജു സാംസൺ. സബ്സ്റ്റിറ്റ്യൂട്ട് താരമായാണ് സഞ്ജു ടൂർണമെന്റ് തുടങ്ങിയതെങ്കിലും, അവസരം ലഭിച്ചപ്പോൾ നോക്കൗട്ട് മത്സരങ്ങളിൽ തുടർച്ചയായി മികച്ച പ്രകടനം നടത്തി. ഈ എഡിഷനിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ (24) നേടിയ റെക്കോർഡും സഞ്ജുവിന്റെ പേരിലാണ്. ​എയ്ഡൻ മാർക്രം (ക്യാപ്റ്റൻ) (ദക്ഷിണാഫ്രിക്ക) ഇന്നിങ്‌സ് 8 | റൺസ് 286 | സ്‌ട്രൈക്ക് റേറ്റ് 165.31 | ശരാശരി 47.66 | അർധ സെഞ്ച്വുറി 3 | വിക്കറ്റുകൾ 1 പവർപ്ലേയിൽ 180 സ്‌ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്ത മാർക്രം, ന്യൂസിലാൻഡ്, വെസ്റ്റ് ഇൻഡീസ് ടീമുകൾക്കെതിരെ മികച്ച പ്രകടനം നടത്തി. ദക്ഷിണാഫ്രിക്കയെ നോക്കൗട്ട് ഘട്ടം വരെ തോൽവി അറിയാതെ നയിച്ചതിൽ അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിക്കും വലിയ പങ്കുണ്ട്. ​ഇഷാൻ കിഷൻ (ഇന്ത്യ) ഇന്നിങ്‌സ് 9 | റൺസ് 317 | സ്‌ട്രൈക്ക് റേറ്റ് 193.29 | ശരാശരി 35.22 | അർധ സെഞ്ച്വുറി 3 നമീബിയക്കും പാക്കിസ്ഥാനുമെതിരെ ഓപ്പണറായും, പിന്നീട് മൂന്നാം നമ്പറിലും ഇഷാൻ ഇന്ത്യക്കായി തകർപ്പൻ പ്രകടനം പുറത്തെടുത്തു. ഫൈനലിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത് ഇഷാന്റെ പ്രകടനമാണ്. മിഡിൽ ഓവറുകളിൽ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റ് (214.7) ഇഷാനായിരുന്നു. ​ഷിംറോൺ ഹിറ്റ്‌മെയർ (വെസ്റ്റ് ഇൻഡീസ്) ഇന്നിങ്‌സ് 7 | റൺസ് 248 | സ്‌ട്രൈക്ക് റേറ്റ് 186.46 | ശരാശരി 41.33 | അർധ സെഞ്ച്വുറി 2 സ്പിന്നർമാർക്കെതിരെ ഏറ്റവും കൂടുതൽ സിക്‌സറുകൾ (15) പറത്തിയത് ഹിറ്റ്‌മെയറാണ്. സിംബാബ്‌വെ, സ്‌കോട്ട്‌ലൻഡ് ടീമുകൾക്കെതിരായ പ്രകടനങ്ങൾ ടീമിന് വലിയ മുതൽക്കൂട്ടായി. ​ശിവം ദൂബെ (ഇന്ത്യ) ഇന്നിങ്‌സ് 8 | റൺസ് 235 | സ്‌ട്രൈക്ക് റേറ്റ് 169.06 | ശരാശരി 39.16 | വിക്കറ്റുകൾ 5 | ഇക്കണോമി 14.12 പ്രതിസന്ധി ഘട്ടങ്ങളിൽ ബാറ്റിംഗിന് ഇറങ്ങി ടീമിനെ കരകയറ്റുന്നതിൽ ദൂബെ മിടുക്ക് കാട്ടിയിട്ടുണ്ട്. പാക്കിസ്ഥാൻ, നെതർലാൻഡ്‌സ്, ഇംഗ്ലണ്ടിനെതിരെയുള്ള സെമി ഫൈനൽ എന്നീ മത്സരങ്ങളിൽ ദൂബെ നടത്തിയ ബാറ്റിംഗ് വെടിക്കെട്ട് എടുത്തു പറയേണ്ടതാണ്. ​ഹാർദിക് പാണ്ഡ്യ (ഇന്ത്യ) ഇന്നിങ്‌സ് 9 | റൺസ് 217 | സ്‌ട്രൈക്ക് റേറ്റ് 160.74 | ശരാശരി 27.12 | വിക്കറ്റുകൾ 9 | ഇക്കണോമി 8.81 ഡെത്ത് ഓവറുകളിൽ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങാൻ ഹാർദിക്കിനായി. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ ബാറ്റിംഗിലും ബൗളിംഗിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു. ​വിൽ ജാക്‌സ് (ഇംഗ്ലണ്ട്) ഇന്നിങ്‌സ് 8 | റൺസ് 226 | സ്‌ട്രൈക്ക് റേറ്റ് 176.56 | ശരാശരി 56.50 | വിക്കറ്റുകൾ 9 | ഇക്കണോമി 9.75 ഇംഗ്ലണ്ടിന്റെ വിജയങ്ങളിൽ പലതവണ ഫിനിഷറുടെ റോളിൽ ജാക്‌സ് തിളങ്ങി. വിക്കറ്റ് വീഴ്ത്തുന്നതിലും അദ്ദേഹം മിടുക്ക് കാട്ടി. ​ജേസൺ ഹോൾഡർ (വെസ്റ്റ് ഇൻഡീസ്) മത്സരം 7 | വിക്കറ്റുകൾ 10 | ഇക്കണോമി 8.86 | റൺസ് 141 | സ്‌ട്രൈക്ക് റേറ്റ് 174.07 ഗ്രൂപ്പ് ഘട്ടത്തിൽ വിക്കറ്റുകൾ വാരിക്കൂട്ടിയ ഹോൾഡർ, നിർണായക മത്സരങ്ങളിൽ ബാറ്റുകൊണ്ടും ടീമിന് മികച്ച സംഭാവന നൽകി. ​ആദിൽ റഷീദ് (ഇംഗ്ലണ്ട്) മത്സരം 8 | വിക്കറ്റുകൾ 13 | ഇക്കണോമി 8.15 | ശരാശരി 19.23 സ്പിന്നർമാരിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് ഇംഗ്ലണ്ടിൻറെ ആദിൽ റഷീദാണ്. വെസ്റ്റ് ഇൻഡീസിനെതിരായ പ്രകടനം അദ്ദേഹത്തിന്റെ കരുത്ത് വിളിച്ചോതുന്നു. ​ജസ്പ്രീത് ബുംറ (ഇന്ത്യ) മത്സരം 8 | വിക്കറ്റുകൾ 14 | ഇക്കണോമി 6.21 | ശരാശരി 12.42 പവർപ്ലേ, മിഡിൽ ഓവർ, ഡെത്ത് ഓവർ എന്നിങ്ങനെ ഏത് ഘട്ടത്തിലും ബൗളർമാരുടെ പേടിസ്വപ്നമാണ് ബുംറ. ഫൈനലിൽ 15 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയത് അവിശ്വസനീയമായ പ്രകടനമായിരുന്നു. ​ലുങ്കി എൻഗിഡി (ദക്ഷിണാഫ്രിക്ക) മത്സരം 7 | വിക്കറ്റുകൾ 12 | ഇക്കണോമി 7.19 | ശരാശരി 15.58 ടൂർണമെന്റിലുടനീളം മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുക്കാൻ എൻഗിഡിക്ക് സാധിച്ചു. ഇന്ത്യക്കെതിരായ മത്സരത്തിൽ 4 ഓവറിൽ 15 റൺസ് മാത്രം വിട്ടുകൊടുത്തത് അദ്ദേഹത്തിന്റെ മികവിന് തെളിവാണ്. 12 മാൻ : ബ്ലെസിങ് മുസറബാനി (സിംബാബ്‌വെ) മത്സരം 6 | വിക്കറ്റുകൾ 13 | ഇക്കണോമി 7.88 | ശരാശരി 14.46 സിംബാബ്‌വെ ഓസ്‌ട്രേലിയക്കെതിരെ നേടിയ ചരിത്രവിജയത്തിൽ നിർണായകമായത് മുസറബാനിയുടെ ബൗളിംഗാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

situs slot

slot gacor hari ini

slot gacor terbaru