താമരശ്ശേരിയിൽ കാർ മരത്തിലിടിച്ച് ഉമ്മയും മകളും മരിച്ചു
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ കാർ മരത്തിലിടിച്ച് ഉമ്മയും മകളും മരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഫാത്തിമ, മകൾ റുബീന എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ താമരശ്ശേരിക്ക് സമീപം അമ്പായത്തോട് വെച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ മറ്റു രണ്ടു പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു മണിയോടെയായിരുന്നു അപകടം.





