ഇസ്‌ലാമാബാദില്‍ ചാവേര്‍ സ്‌ഫോടനം; 31 പേര്‍ കൊല്ലപ്പെട്ടു, 169 പേര്‍ക്ക് പരിക്ക്

ഇസ്‌ലാമാബാദ്: പാക് തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ ചാവേറാക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. 169 പേര്‍ക്ക് പരിക്കേറ്റു. ശിയാ പള്ളിയില്‍ ജുമുഅ നിസ്‌കാരത്തിനിടെയാണ് സ്‌ഫോടനമുണ്ടായത്.ഇസ്‌ലാമാബാദിലെ ഷെഹ്‌സാദ് ടൗണ്‍ മേഖലയിലെ തര്‍ലായി ഇമാംബര്‍ഗാഹിലാണ് സ്‌ഫോടനമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഇസ്‌ലാമാബാദ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ സയ്യിദ് അലി നസീര്‍ റിസ്വിയും ഉള്‍പ്പെടും. സ്‌ഫോടനത്തിന്റെ കൃത്യമായ സ്വഭാവം വിലയിരുത്താനായില്ലെങ്കിലും ചാവേര്‍ സ്‌ഫോടനമാണെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. പരിക്കേറ്റവരെ പാകിസ്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്കും പോളിക്ലിനിക് ആശുപത്രിയിലേക്കും മാറ്റി. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.പള്ളിയുടെ കവാടത്തില്‍ ചാവേറുകളെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞെങ്കിലും ഇവിടെവച്ച് പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് പുറത്തുവരുന്ന വിവരം. വന്‍ സ്‌ഫോടനത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്ക് വരെ കേടുപാടുണ്ടായി. മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നവംബര്‍ 11ന് ഇസ്‌ലാമാബാദിലെ കോടതി വളപ്പില്‍ ചാവേര്‍സ്‌ഫോടനമുണ്ടായിരുന്നു. അന്ന് 12 പേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button