സ്വകാര്യഭാഗം ഗുരുതരമായ അവസ്ഥയിൽ; വ്രണം പുഴുവരിച്ച നിലയിൽ; അക്യൂപങ്ചറിസ്റ്റായ ഭർത്താവ് ആശുപത്രിയിൽ കൊണ്ടു സമ്മതിച്ചില്ല; ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവം; ഞെട്ടിക്കുന്ന വിവരങ്ങൾ

തൃശൂർ: ഏഴാമത്ത പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രസവത്തിനുശേഷം യുവതിക്ക് അണുബാധയുണ്ടായിരുന്നെങ്കിലും ഭർത്താവ് ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. തൃശൂർ എടക്കഴിയൂർ സ്വദേശി മുഹ്സിന (37) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഭർത്താവ് ഇബ്രാഹിം അക്യൂപങ്ചറിസ്റ്റാണ്.ദമ്പതികൾക്ക് ഏഴു മക്കളായിരുന്നു എന്ന് ബന്ധുവായ യുവാവ് പറഞ്ഞു. ‘ ഇതിൽ രണ്ടു കുഞ്ഞുങ്ങൾ മരിച്ചു. മൂന്നു വയസ്സുള്ള കുട്ടി ചികിത്സ ലഭിക്കാതെയാണ് മരിച്ചത്. ഏഴാമത്തെ പ്രസവത്തിൽ ജനിച്ച കുട്ടി ആറു ദിവസത്തിനു ശേഷം മരണപ്പെടുകയായിരുന്നു.  അക്യുപങ്ചറിസ്റ്റായ ഭർത്താവ് വീട്ടിൽ ആയിരുന്നു പ്രസവം എടുത്തത്. പ്രസവശേഷം ഉള്ള ശുശ്രൂഷകൾ മുഹ്സീനയ്‌ക്ക് നൽകിയിരുന്നില്ല. അതിൽ സംഭവിച്ച വീഴ്ചകളാണ് യുവതിയുടെ ജീവൻ എടുത്തത്’, ബന്ധുവായ യുവാവ് പറഞ്ഞു.ചാവക്കാട് ഇടക്കഴിയൂർ സ്വദേശി ഇബ്രാഹിമിന്റെ ഭാര്യയാണ് മുഹ്സിന. 15 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. യുവതിയുടെ കുടുംബവുമായി ഇവർ അടുപ്പും പുലർത്തിയിരുന്നില്ല. ആദ്യം ആറ് പ്രസവം ആശുപത്രിയിലാണ് നടന്നതെന്നാണ് വിവരം. കഴിഞ്ഞ ജനുവരിയിലാണ് ഏഴാമത്തെ പ്രസവം നടന്നത്. പിന്നാലെ യുവതിയുടെ നില വഷളാകുകയായിരുന്നു.കഴിഞ്ഞ ദിവസം മുഹ്സിനയുടെ മാതാപിതാക്കൾ ഇവർ  താമസിച്ചിരുന്ന വീട്ടിലെത്തിയിരുന്നു. ഈ സമയത്ത് യുവതി തീർത്തും ആവശനിലയിൽ ആയിരുന്നു. എന്നിട്ടും യുവതിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഭർത്താവ് സമ്മതിച്ചിരുന്നില്ല. ഒടുവിൽ ബലംപ്രയോഗിച്ചാണ് യുവതിയെ തൃശ്ശൂരിലെ ആശുപത്രിയിലേക്ക് മാറ്റിയത്.ആശുപത്രിയിൽ വച്ചാണ് യുവതി മരണപ്പെട്ടത്. യുവതിയുടെ ശരീരം വ്രണം കൊണ്ട് പുഴുവരിച്ച നിലയിൽ ആയിരുന്നു. യുവതിയുടെ സ്വകാര്യ ഭാഗങ്ങളും ഗുരുതരമായ അവസ്ഥയിൽ ആയിരുന്നു. യുവതിയുടെ ബന്ധുക്കൾ  പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ആരെയും പോലീസ് പ്രതി ചേർത്തിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

situs slot