എട്ടുപേരെ കടിച്ച തെരുവ് നായക്ക് പേ വിഷ ബാധ സ്ഥിരീകരിച്ചു; നാട്ടുകാർ നായയെ തല്ലിക്കൊന്നു

പന്തളം: കുരമ്പാലയിൽ എട്ടുപേരെ തെരുവുനായ ആക്രമിച്ചു. വീണ്ടും ആളുകളെ ആക്രമിക്കാൻ പാഞ്ഞെടുത്ത നായയെ ഗത്യന്തരമില്ലാതെ ആൾക്കാർ തല്ലിക്കൊന്നു. തുടർന്ന് നായയുടെ സാമ്പിളുകൾ പരിശോധനയ്‌ക്ക് അയച്ചു.പരിശോധനയിൽ നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇന്ന് രാവിലെ എട്ടു മണിക്ക് ശേഷമായിരുന്നു സംഭവം . പന്തളം കുരമ്പാല പ്രദേശത്ത് ധാരാളം തെരുവ് നായകൾ മനുഷ്യ ജീവന് ഭീഷണിയായി വിഹരിക്കുന്നുണ്ട്. അതിൽ ഒരു നായ യാതൊരു പ്രകോപനവും കൂടാതെ ആളുകളെ ആക്രമിയ്‌ക്കുകയായിരുന്നു.നായ കടിയേറ്റ എട്ടു പേർക്ക് വാക്‌സിൻ നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button