ജി.സുധാകരൻ പാർട്ടിയിൽ നിന്ന് പുറത്തുപോയി, ഇനിയെന്തിന് അനുനയിപ്പിക്കണം’: എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം: പാർട്ടിയിൽ നിന്ന് പുറത്തുപോയ ജി. സുധാകരനെ കുറിച്ച് ഇനിയെന്തിന് ആലോചിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ. സുധാകരൻ ഒന്നരമണിക്കൂർ പത്രസമ്മേളനം നടത്തി ലോകത്തോട് മുഴുവൻ പറഞ്ഞു. അദ്ദേഹത്തെ എന്തിന് അനുനയിപ്പിക്കണമെന്നും അദ്ദേഹം ചോദിച്ചു. പുതുക്കാത്തത് കൊണ്ടുതന്നെ പാർട്ടി മെമ്പർഷിപ്പില്ല. ജനാധിപത്യപരമായി എങ്ങനെയും തീരുമാനിക്കാനുള്ള അവകാശം അദ്ദേഹത്തിനുണ്ട്. തങ്ങളുടെ സെറ്റിംഗ് സീറ്റാണ് അമ്പലപ്പുഴ. ഇടതുപക്ഷ മുന്നണി അവിടെ ജയിക്കും. ജനങ്ങൾക്ക് എല്ലാം ബോധ്യമുണ്ട്. ജി. സുധാകരന് ബോധ്യമില്ലാത്തത് കൊണ്ടാണല്ലോ മെമ്പർഷിപ്പ് പുതുക്കാതെ പോയതെന്നും എം. വി ഗോവിന്ദൻ. അതേസമയം, പാചകവാതകം ലഭ്യമല്ലാത്ത സാഹചര്യത്തെ കുറിച്ചും അദ്ദേഹം പ്രതിഷേധം അറിയിച്ചു. ലോകത്ത് എന്ത് നടന്നാലും തങ്ങൾക്ക് ബാധകമല്ലെന്ന് ചിന്തിക്കുന്നവരുടെ കണ്ണ് തുറപ്പിക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. പാചകവാതകം ക്ഷാമം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യം ഒഴിവാക്കാൻ പാർട്ടി അംഗങ്ങൾ മുന്നിട്ടിറങ്ങണം. സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതയോഗം ചേർന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button