കിളിമാനൂരിൽ സി.​പി.​എം ബ്രാ​ഞ്ച് ക​മ്മി​റ്റി​യം​ഗ​ത്തെ അ​ഞ്ചം​ഗ​സം​ഘം മ​ർ​ദി​ച്ചു

കി​ളി​മാ​നൂ​ർ: സി.​പി.​എം ബ്രാ​ഞ്ച് ക​മ്മി​റ്റി​യം​ഗ​വും ഡി.​വൈ.​എ​ഫ്.​ഐ മു​ൻ ജി​ല്ല സെ​ക്ര ട്ടേ​റി​യ​റ്റം​ഗ​വു​മാ​യ കി​ളി​മാ​നൂ​ർ പു​തി​യ​കാ​വ് സു​രേ​ന്ദ്ര നി​വാ​സി​ൽ ഷി​ബു​വി​നെ​യാ​ണ് (49) അ​ഞ്ചം​ഗ അ​ക്ര​മി​സം​ഘം വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ച്ച​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ ഇ​ദ്ദേ​ഹം താ​മ​സി​ക്കു​ന്ന പു​ളി​മാ​ത്ത് പൊ​രു​ന്ത​മ​ൺ കു​ന്നും​പു​റ​ത്ത് വീ​ട്ടി​ലാ​ണ് സം​ഭ​വം. ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രാ​യ നി​യാ​സ്, അ​മ്പാ​ടി എ​ന്നു​വി​ളി​ക്കു​ന്ന അ​നു​രാ​ജ്, ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റ് മൂ​ന്നു​പേ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ത​ന്നെ ആ​ക്ര​മി​ച്ച​തെ​ന്ന് ഷി​ബു പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​ഞ്ച് പ​വ​ൻ മാ​ല​യും 38,000 രൂ​പ​യും പ്ര​തി​ക​ൾ ക​വ​ർ​ന്ന​താ​യും പ​രാ​തി​യു​ണ്ട്. ഷി​ബു​വി​ന്റെ ക​ണ്ണി​ന് താ​ഴ​ത്തെ​യും മു​ഖ​ത്തെ​യും അ​സ്ഥി​ക​ൾ​ക്ക് പൊ​ട്ട​ൽ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ക​ൾ​ക്കെ​തി​രെ കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ന് ജാ​മ്യ​മി​ല്ല വ​കു​പ്പു​പ്ര​കാ​ര​മാ​ണ് കി​ളി​മാ​നൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. അ​തേ​സ​മ​യം, സം​ഭ​വം ക​ഴി​ഞ്ഞ് ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ പൊ​ലീ​സി​നാ​യി​ട്ടി​ല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button