മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ചി​ൽ റി​സോ​ർ​ട്ട് കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന; യു​വ​തി​യ​ട​ക്കം മൂ​ന്നു​പേ​ർ പി​ടി​യി​ൽ

മു​ഴ​പ്പി​ല​ങ്ങാ​ട്: മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ചി​നോ​ട് ചേ​ർ​ന്നു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ റി​സോ​ർ​ട്ടി​ൽ​നി​ന്നും ഒ​ന്ന​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി യു​വ​തി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ എ​ട​ക്കാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​ല​ശ്ശേ​രി സ്വ​ദേ​ശി​യാ​യ കെ. ​സു​നീ​ർ (36), മാ​ട​പ്പീ​ടി​ക​യി​ലെ പി.​കെ. വി​ഷ്ണു (26), ടെ​മ്പി​ൾ ഗേ​റ്റി​ന് സ​മീ​പ​ത്തെ ഫാ​ത്തി​മ ഹ​ബീ​ബ (29) തു​ട​ങ്ങി​യ​വ​രെ​യാ​ണ് എ​ട​ക്കാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ട​ക്കാ​ട് എ​സ്.​ഐ കെ.​എം. ഉ​ണ്ണി​മാ​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന റി​സോ​ർ​ട്ടി​ൽ​നി​ന്നാ​ണ് യു​വ​തി ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പാ​ൻ ഷോ​ർ റി​സോ​ർ​ട്ടി​ൽ ഇ​വ​ർ മു​റി​യെ​ടു​ത്ത് താ​മ​സി​ച്ച് വ​ര​വെ ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച ന​ട​ത്തി​യ എ​ട​ക്കാ​ട് പൊ​ലീ​സി​ന്റെ മി​ന്ന​ൽ റെ​യ്ഡി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്. റി​സോ​ർ​ട്ടി​ന്റെ മു​ക​ളി​ല​ത്തെ മു​റി​യി​ൽ​നി​ന്നാ​ണ് പ്ര​തി​ക​ളെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പൊ​ലീ​സ് മു​റി​യി​ലെ​ത്തു​മ്പോ​ൾ യു​വ​തി​യോ​ടൊ​പ്പം മൂ​ന്ന് വ​യ​സ്സു​ള്ള കു​ട്ടി​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​താ​യി എ​ട​ക്കാ​ട് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​തു​സം​ബ​ന്ധി​ച്ച് തു​ട​ർ ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് എ​ട​ക്കാ​ട് പൊ​ലീ​സ് അ​റി​യി​ച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button