സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു
മലപ്പുറം ഐക്കരപ്പടി : രാമനാട്ടുകര വൈദ്യരങ്ങാടിയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു ബൈക്ക് ഓടിച്ചിരുന്ന ഭർത്താവിന് പരിക്ക് ഐക്കരപ്പടി നീലിത്തൊടിയിൽ താമസിക്കുന്ന മേച്ചേരി ഫാത്തിമ (61) ആണ് മരണപ്പെട്ടു.
ഇന്നലെ രാവിലെ വൈദ്യരങ്ങാടിയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. ബൈക്ക് ഓടിച്ചിരുന്ന ഭർത്താവ് ബാവ എന്നവർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്.
മക്കൾ: നിഷാദ് എന്ന ഷാജഹാൻ, ദിൽന മോൾ. മരുമക്കൾ: നുസ്രത്ത്, അസ്നാസ്.മയ്യിത്ത് നമസ്‌കാരം ഉച്ചക്ക് ഐക്കരപ്പടി ബദർ ജുമാ മസ്ജിദിൽ. ഖബറടക്കം ചീക്കോട് മുണ്ടക്കൽ പള്ളി ഖബർസ്ഥാനിൽ





