ബസിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് കഠിനതടവും പിഴയും

കാസർകോട്: കർണാടക ആർ.ടി.സി ബസിൽ കടത്തുകയായിരുന്ന 22 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയെ ജില്ല അഡീഷനൽ സെഷൻസ് കോടതി (രണ്ട്) ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു 20 വർഷം കഠിനതടവിനും രണ്ടു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു.ചെങ്കള ബംബ്രാണനഗർ ഷബീബ് മൻസിലിൽ ബി.എസ്. അബ്ദുൽ സക്കീറിനെയാണ് (40) ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം അധിക തടവനുഭവിക്കണം. വിദ്യാർഥികൾക്ക് മയക്കുമരുന്ന് വിൽപന നടത്തിയതിന് വിദ്യാനഗർ സ്റ്റേഷനിലും കാസർകോട് എക്സൈസിലും പ്രതിക്കെതിരെ കേസുണ്ട്. കേസ് വിധിപറയാനിരിക്കെ പ്രതി കോടതിയിൽ ഹാജരാകാതെ എറണാകുളത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ വിദ്യാനഗർ സി.ഐയുടെ നേതൃത്വത്തിൽ അറസ്റ്റ ചെയ്ത് റിമാൻഡിലാക്കിയശേഷമാണ് കേസിൽ വിധി പറഞ്ഞത്. 2020 ഫെബ്രുവരി 12നാണ് രാവിലെ ഏഴിന് മഞ്ചേശ്വരം ചെക്ക് പോസ്റ്റിൽ കർണാടക ആർ.ടി.സി ബസിൽ കടത്തിയ കഞ്ചാവ് എക്സൈസ് പിടികൂടിയത്. പ്രോസിക്യൂഷനുവേണ്ടി ഗവ. പ്ലീഡർ ജി. ചന്ദ്രമോഹൻ, അഡ്വ. ചിത്രകല എന്നിവർ ഹാജരായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button