ജീവനെടുത്ത് അക്യുപങ്ചർ പ്രസവ ചികിത്സ; യുവതിക്ക് ദാരുണാന്ത്യം

ചാവക്കാട്: വീട്ടിൽ പ്രസവത്തിന് പിന്നാലെ ചികിത്സയിൽ കഴിയുകയായിരുന്ന യുവതി മരിച്ചു. അക്യുപങ്ചർ പ്രസവത്തിനിടെ ചാവക്കാട് സ്വദേശിനിയായ 37 കാരി മുഹ്സിനയാണ് മരിച്ചത്. പ്രസവത്തെ തുടർന്നുണ്ടായ അണുബാധയെ തുടർന്ന് തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മുഹ്സിനയുടെ മരണം. ഇവരുടെ ഭർത്താവായ എടക്കഴിയൂരിൽ കല്ലുവളപ്പിൽ ഇബ്രാഹിമിനെതിരെ ബന്ധുക്കൾ പരാതി നൽകി. ഇയാൾ അക്യുപങ്ചർ ചികിത്സ നടത്തുന്ന വ്യക്തിയാണ്. യുവതിയുടെ ഏഴാം പ്രസവത്തിന് പിന്നാലെ നാലാം ദിവസം നവജാത ശിശു മരിച്ചിരുന്നു. പ്രസവത്തെ തുടർന്ന് ഉണ്ടായ യുവതിയുടെ വ്രണം പുഴുവരിച്ച നിലയിലായി. എന്നാൽ ഭർത്താവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല. വീട്ടിലെത്തിയ ബന്ധുക്കളാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചാവക്കാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button