ഫോൺ ചെയ്യുന്നതിനിടയിൽ കെട്ടിടത്തിന് മുകളിൽ നിന്നു കാൽ വഴുതി വീണ് യുവാവ് മരിച്ചു
മൂന്നാര്‍: മൂന്നാറിൽ ഫോൺ ചെയ്യുന്നതിനിടയിൽ കെട്ടിടത്തിന് മുകളിൽ നിന്നു കാൽ വഴുതി വീണ് യുവാവ് മരിച്ചു. മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി പുതുപ്പറമ്പിൽ മഞ്ചേഷ് മധു (45) ആണ് മരിച്ചത്. മൂന്നാർ എംജി നഗറിൽ നിർമാണം നടക്കുന്ന ഹോംസ്റ്റേയിൽ മരപ്പണികൾക്കായി എത്തിയതായിരുന്നു ഇയാൾ. ഇന്നലെ വൈകിട്ട് നാലിന് കെട്ടിടത്തിന് മുകളിലൂടെ ഫോൺ ചെയ്തു നടക്കുന്നതിനിടയിൽ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ടാറ്റാ ഹൈറേഞ്ച് ആശുപത്രി മോർച്ചറിയിൽ.





