ടൊവിനോ ചിത്രം ‘പള്ളിച്ചട്ടമ്പി’ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തും
ടൊവിനോ തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിഗ് ബജറ്റ് ചിത്രം പള്ളിച്ചട്ടന്പി ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തും. വൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഡിനോ ജോസ് ആന്റണി സംവിധാനംചെയ്യുന്ന ചിത്രം വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫൽ, ബ്രജോഷ് എന്നിവരും സീ ക്യൂബ് ബ്രോസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ചാണക്യ, ചരൺ, ചൈതന്യ എന്നിവരുമാണ് നിർമിക്കുന്നത്.
1957-58 കാലഘട്ടത്തിൽ കേരളത്തിൽ നിലനിന്നിരുന്ന രാഷ്ടീയ-സാമൂഹ്യ പശ്ചാത്തലത്തിൽ ഒരു മലയോര ഗ്രാമത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അഞ്ചു ഭാഷകളിലാണ് ചിത്രമൊരുക്കുന്നത്. കയാദു ലോഹറാണ് നായിക. വിജയരാഘവൻ, ബാബുരാജ്, സുധീർ കരമന, തെലുങ്കു നടൻ ശിവകുമാർ, അജയ് (കന്നഡ), ജോണി ആന്റണി, ടി.ജി. രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, അലക്സ് ഇ. കുര്യൻ, വിനോദ് കെടാമംഗലം, ജോസുകുട്ടി, അർജുൻ രാജേഷ്, ആർച്ചിത്, ഗോപകുമാർ അടൂർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈചിത്രത്തിൽ അണിനിരക്കുന്നു.
ദാദാസാഹിബ്, ശിക്കാർ, ഒരുത്തീ എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എസ്. സുരേഷ് ബാബുവാണ് തിരക്കഥ രചിക്കുന്നത്. സംഗീതം- ജേക്സ് ബിജോയ്, ഛായാഗ്രഹണം- ടിജോ ടോമി, എഡിറ്റിംഗ് -ശ്രീജിത്ത് സാരംഗ്, കലാസംവിധാനം- ദിലീപ് നാഥ്, മേക്കപ്പ്- റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈൻ- മഞ്ജുഷ രാധാകൃഷ്ണൻ എന്നിവരും അണിയറയിലുണ്ട്.





