രാജസ്ഥാനെതിരെ ഹൈദരാബാദിന് 57 റൺസ് ജയം; ആദ്യ ഓവറിൽ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തി പ്രഫുൽ ഹിഞ്ച്

ഹൈദരാബാദ്: തുടർജയങ്ങളുടെ ആവേശത്തിൽ അനായാസ വിജയം പ്രതീക്ഷിച്ചിറങ്ങിയ രാജസ്ഥാൻ റോയൽസിനെ നിലംതൊടാൻ സമ്മതിക്കാതെ എറിഞ്ഞുവീഴ്ത്തി സൺറൈസേഴ്സ് ഹൈദരാബാദ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ ഉയർത്തിയ 217 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 57 റൺസിനാണ് തോൽവി ഏറ്റുവാങ്ങിയത്. അരങ്ങേറ്റതാരം പ്രഫുൽ ഹിഞ്ച് ആദ്യ ഓവറിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് രാജസ്ഥാെന്റ നടുവൊടിച്ചത്. തെന്റ അടുത്ത ഓവറിൽ വീണ്ടും വിക്കറ്റ് നേടിയ പ്രഫുൽ നാല് വിക്കറ്റുമായി ഐ.പി.എല്ലിലെ കന്നിമൽസരം അവിസ്മരണീയമാക്കി. രണ്ടാം ഓവറിൽ മറ്റൊരു അരങ്ങേറ്റതാരം സാക്കിബ് ഹുസൈനും വിക്കറ്റ് നേടിയതോടെ രാജസ്ഥാന് തലയുയർത്താൻ പറ്റാതായി. പിന്നീട് മൂന്ന് വിക്കറ്റ് കൂടി വീഴ്ത്തിയ സാക്കിബും തുടക്കം ഗംഭീരമാക്കി. ആദ്യ ഓവറിലെ രണ്ടാം പന്തിലാണ് പ്രഫുൽ ഹിഞ്ച് വൈഭവ് സൂര്യവംശിയെ വീഴ്ത്തിയത്. നാലാം പന്തിൽ ധ്രുവ് ജുറെലിനെയും ആറാം പന്തിൽ പ്രിട്ടോറിയസിനെയും മടക്കി. അടുത്ത ഓവറിൽ സാക്കിബ് ഹുസൈൻ യശ്വസി ജെയ്സ്വാളിനെയും തിരിച്ചയച്ചു. മൂന്നാമത്തെ ഓവറിൽ പ്രഫുൽ ഹിഞ്ച് വീണ്ടും കൊടുങ്കാറ്റായി. റിയാൻ പരാഗിെന്റ വിക്കറ്റാണ് ഈ ഓവറിൽ പ്രഫുൽ സ്വന്തമാക്കിയത്. പിന്നീട് ഒത്തുചേർന്ന ഡൊണോവൻ ഫെരേര-രവീന്ദ്ര ജഡേജ കൂട്ടുകെട്ടാണ് രാജസ്ഥാനെ വൻ തകർച്ചയിൽനിന്ന് കരകയറ്റിയത്. ഒടുവിൽ 19ാം ഓവറിൽ അവസാന വിക്കറ്റും വീണതോടെ രാജസ്ഥാൻ പൂർണ്ണമായി കീഴടങ്ങി. 159 റൺസ് മാത്രമാണ് രാജസ്ഥാന് എടുക്കാനായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

situs slot