വെള്ളം കുടിച്ചിട്ടും കുടിച്ചിട്ടും ദാഹം മാറുന്നില്ലേ? കാരണം അറിയാം

ശരീരത്തിന് ആവശ്യമായ വെള്ളം കുടിക്കുന്നതിലൂടെ ദാഹം മാറും എന്നതാണ് പൊതുവിലുള്ള ധാരണ. എന്നാൽ, ദിവസവും 3–4 ലിറ്റർ വരെ വെള്ളം കുടിച്ചിട്ടും ദാഹം മാറുന്നില്ല, ക്ഷീണം മാറുന്നില്ല തുടങ്ങിയ അനുഭവം പലർക്കും ഉണ്ടാകാറുണ്ട്. നമ്മുടെ ആരോഗ്യ-ജീവിത ശൈലികളുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളുടെ സൂചനയാണിതെന്നാണ് വൈദ്യശാസ്ത്ര ലോത്തിന്റെ വിലയിരുത്തൽ. ദാഹം എന്നത് വെറും വെള്ളത്തിന്റെ അളവിൽ മാത്രമായി ആശ്രയിക്കുന്ന കാര്യമല്ല; ശരീരം വെള്ളം എങ്ങനെ ആഗിരണം ചെയ്യുന്നു, ഉപയോഗിക്കുന്നു, സംഭരിക്കുന്നു എന്നതുമായിക്കൂടി അതിന് ബന്ധമുണ്ട്. ദാഹം അനുഭവപ്പെടുന്നത് ശരീരത്തിലെ ദ്രവങ്ങളുടെ കുറവ് സൂചിപ്പിക്കുന്ന ഒരു സ്വാഭാവിക മുന്നറിയിപ്പാണ്. എന്നാൽ, ചിലപ്പോൾ ഇത് വൈകിയെത്തുന്ന മുന്നറിയിപ്പുമാകാം. പലപ്പോഴും നമ്മൾ ദാഹം അനുഭവിക്കുന്ന സമയത്തുതന്നെ ശരീരം ഇതിനകം തന്നെ ചെറിയ തോതിൽ ഡീഹൈഡ്രേറ്റഡ് ആയിരിക്കാം. അതുകൊണ്ട് ദാഹം തോന്നുമ്പോൾ മാത്രം വെള്ളം കുടിക്കുക എന്ന രീതിക്കുപകരം, ഇടക്കിടെ വെള്ളം കുടിക്കുന്നത് അത്യാവശ്യമാണ്. പക്ഷേ, ഇങ്ങനെ തുടർച്ചയായി വെള്ളം കുടിച്ചിട്ടും പിന്നെയും ദാഹം അവശേഷിക്കുന്നത് എന്തുകൊണ്ടാകും? പല കാരണങ്ങളുണ്ട്. വെള്ളം കുടിക്കുന്ന രീതിയിലെ പിഴവാകാം. ദിവസം മുഴുവൻ ഇടവിട്ട് വെള്ളം കുടിക്കാതെ, ഒരേസമയം കൂടുതലായി കുടിക്കുന്നതിലൂടെ ശരീരത്തിന് വേണ്ടരീതിയിൽ ഹൈഡ്രേഷൻ ലഭിക്കില്ല. ഒരേസമയം കൂടുതൽ വെള്ളം കുടിച്ചാൽ, അതിന്റെ വലിയൊരു ഭാഗം ശരീരം ഉടൻ പുറത്തേക്കൊഴുക്കും. അതിനാൽ, ചെറിയ അളവിൽ ഇടവിട്ട് കുടിക്കൽ ഏറ്റവും നല്ല രീതിയാണ്. മറ്റൊരു കാരണം വെള്ളത്തിന് പകരമായി ചായയോ മറ്റോ കഴിക്കുന്നതാകാം. ചായ, കാപ്പി, മദ്യം തുടങ്ങിയവയെല്ലാം ‘ഡയുററ്റിക്’ സ്വഭാവമുള്ളതാണ്. അഥവാ, ഇവ മൂത്രമൊഴിക്കൽ വർധിപ്പിക്കുകയും അതുവഴി ശരീരത്തിലെ വെള്ളം കുറയാൻ കാരണമാവുകയും ചെയ്യും. അതിനാൽ, നിങ്ങൾ വെള്ളം കുടിച്ചാലും, ഈ പാനീയങ്ങൾ ദാഹം വീണ്ടും ഉണ്ടാക്കും.നമ്മൾ കഴിക്കുന്ന ഭക്ഷണവും പ്രധാന ഘടകമാണ്. കൂടുതൽ ഉപ്പ് ദാഹം വർധിപ്പിക്കുന്നു; കൂടുതൽ പഞ്ചസാര വെള്ളം നഷ്ടപ്പെടുത്തുന്നു. ഇലക്ട്രോ ലൈറ്റ് അസന്തുലിതാവസ്ഥയും തീരാദാഹത്തിന്റെ കാരണമാണ്. ശരീരത്തിന് സോഡിയം, പൊട്ടാസ്യം പോലുള്ള ഇലക്ട്രോലൈറ്റുകൾ ആവശ്യമാണ്. ഇവ ഇല്ലെങ്കിൽ, വെള്ളം ശരിയായ രീതിയിൽ കോശങ്ങളിൽ പ്രവേശിക്കില്ല. അതിനാൽ, ശരീരം ഹൈഡ്രേറ്റഡ് ആയതായി തോന്നില്ല. അതുവഴി ദാഹം തുടർച്ചയായി അനുഭവപ്പെടാൻ കാരണമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

situs slot