മണ്ണിലിറങ്ങാത്ത മലയാളിയുടെ വിഷു ആഘോഷം

മേ​ടം പി​റ​ന്നു. മ​ല​യാ​ളി​ക്ക് വി​ഷു വ​ന്നു. ശ​രി​ക്കും മ​ണ്ണി​ന്റെ മ​ണ​മു​ള്ള ആ​ഘോ​ഷ​മാ​ണ് വി​ഷു. എ​ന്നാ​ലി​ന്ന​തൊ​ക്കെ മാ​റി. കാ​ർ​ഷി​കോ​ത്സ​വം എ​ന്ന​തി​ൽ നി​ന്നു പാ​ടെ മാ​റി. ആ​ഘോ​ഷ​മേ​താ​യാ​ലും മ​ല​യാ​ളി ഏ​റ്റെ​ടു​ത്തോ​ളു​മ​ല്ലോ​? അ​താ​ണ്, മ​ണ്ണും കൃ​ഷി​യും പാ​ടെ മ​റ​ന്നെ​ങ്കി​ലും വി​ഷു ആ​ഘോ​ഷ​ത്തെ ചേ​ർ​ത്ത് പി​ടി​ക്കു​ന്ന​തി​ലൂ​ടെ തെ​ളി​യി​ക്കു​ന്ന​ത്. മ​നു​ഷ്യ​നാ​യി ജീ​വി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള ഒ​രു കാ​ല​ത്ത്, ജീ​വി​ക്കാ​നാ​കാ​തെ കു​രു​ന്നു​ക​ൾ​ക്ക്‌ ജീ​വ​നൊ​ടു​ക്കേ​ണ്ടി​വ​രു​ന്ന ഈ ​കാ​ല​ത്ത്, ന​രാ​ധ​മ​ന്മാ​ർ കു​ട്ടി​ക​ളെ​ന്നോ മു​തി​ർ​ന്ന​വ​രെ​ന്നോ ഇ​ല്ലാ​തെ മ​നു​ഷ്യ വം​ശ​ത്തെ ചു​ട്ടെ​രി​ക്കു​മ്പോ​ൾ ആ​ഘോ​ഷ​ങ്ങ​ളെ കു​റി​ച്ച് ചി​ന്തി​ക്കാ​നാ​വു​ന്നി​ല്ല. കാ​ർ​ഷി​ക വി​ള​വി​റ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഈ ​ആ​ഘോ​ഷം ഇ​ന്ന് മ​ത​പ​ര​ത​യു​മാ​യി കൂ​ടു​ത​ൽ അ​ടു​ത്തു പോ​യി​ട്ടി​ല്ലേ? കേ​ര​ളം വി​ട്ട് ക​ർ​ണ്ണാ​ട​ക​യി​ലെ വ​ന​ത്തോ​ട് ചേ​ർ​ന്ന് ജീ​വി​ക്കു​ന്ന എ​നി​ക്കി​പ്പോ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ല്ല. പ​ക്ഷെ, വി​​ഷു ഓ​ർ​മ്മ​ക​ളു​ണ്ട് ഏ​റെ. ക​ണി​ക്കൊ​ന്ന തേ​ടി​പ്പോ​യ കാ​ലം കു​ട്ടി​യാ​യി​രി​ക്കു​മ്പോ​ൾ വീ​ട്ടി​ൽ വി​ഷു​ക്ക​ണി​യൊ​രു​ക്കി​യ ഓ​ർ​മ്മ​യു​ണ്ട്. അ​തി​ൽ എ​ന്റെ ജോ​ലി ക​ണി​​ക്കൊ​ന്ന ഒ​രു​ക്ക​ലാ​ണ്. വീ​ട്ടി​ൽ നി​ന്ന് കു​റ​ച്ച് ദൂ​രെ​യാ​യി പു​​ഴ​യോ​ര​ത്ത് വ​ലി​യ ക​ണി​ക്കൊ​ന്ന മ​ര​മു​ണ്ട്. അ​തി​ന്റെ തോ​ലൊ​ക്കെ മ​രു​ന്നി​നാ​യി ആ​ളു​ക​ൾ ചെ​ത്തി​യെ​ടു​ത്തി​ട്ടു​ണ്ടാ​കും. ആ ​മ​ര​ത്തി​ൽ ക​യ​റി വി​ഷു​ത​ലേ​ന്ന് സ​ന്ധ്യ​യോ​ടെ​യാ​ണ് കൊ​ന്ന​പ്പൂ പ​റി​ക്കാ​റ്. നേ​ര​ത്തെ പ​റി​ച്ചാ​ൽ മേ​ട​ചൂ​ടി​ൽ ക​ണി​ക്കൊ​ന്ന വാ​ടി​പ്പോ​കും. അ​ത്, വീ​ട്ടി​ലെ​ത്തി​ച്ചാ​ൽ പി​ന്നെ എ​ല്ലാ കാ​ര്യ​വും അ​മ്മ ചെ​യ്യും. അ​മ്മ ധാ​ന്യ​ങ്ങ​ളും പ​ഴ​യ ക​സ​വ് നേ​ര്യ​തും ഉ​രു​ളി​യി​ൽ വെ​ക്കും. ച​ക്ക​വ​രെ​യു​ള്ള കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ൾ കാ​ണും. പു​ല​ർ​ച്ചെ 3.30ന് ​നി​ല​വി​ള​ക്ക് ക​ത്തി​ച്ച് വെ​ക്കും. ക​ണ്ണ് പൊ​ത്തി​പ്പി​ടി​ച്ച് അ​വി​ടെ എ​ത്തി​ക്കും. ആ ​വെ​ളി​ച്ച​ത്തി​ൽ എ​ല്ലാം കാ​ണാ​ൻ വ​ല്ലാ​ത്ത സൗ​ന്ദ​ര്യ​മാ​ണ്. ത​ലേ​ദി​വ​സം ക​ണ്ട​ത് ത​ന്നെ​യാ​ണെ​ങ്കി​ലും ആ ​പ്ര​ഭാ​ത​ത്തി​ൽ വ​ല്ലാ​ത്ത ഭം​ഗി​യാ​ണ്. ഇ​തൊ​ന്നു​മ​ല്ല ഞ​ങ്ങ​ൾ കു​ട്ടി​ക​ൾ​ക്ക് പ്ര​ധാ​നം. അ​ത്, വി​ഷു കൈ​നീ​ട്ട​മാ​ണ്. വീ​ട്ടി​ൽ വ​രു​മാ​നം ഉ​ള്ള​വ​ർ കു​ട്ടി​ക​ൾ​ക്ക് കൈ​നീ​ട്ടം ന​ൽ​കും. അ​തൊ​രു കു​ടു​ക്ക​യി​ലി​ട്ടു​വെ​ക്കു​ന്ന സ്വ​ഭാ​വം ഉ​ണ്ട്. അ​ത്, പി​ന്നീ​ട് എ​പ്പോ​ഴാ​ണ് കു​ടു​ക്ക​യി​ൽ നി​ന്നും എ​ടു​ത്ത് പോ​കു​ന്ന​ത് എ​ന്ന് മാ​ത്രം ഓ​ർ​മ്മ കാ​ണി​ല്ല. അ​ത് അ​ങ്ങ​നെ ത​ന്നെ വെ​ച്ചി​രി​ക്ക​ണ​മെ​ന്ന ചി​ന്ത​യോ​ടെ​യാ​ണ് സൂ​ക്ഷി​ക്കു​ക. തി​രു​വി​താം​കൂ​റി​ൽ വി​ഷു​വി​ന് മ​ല​ബാ​റി​ന്റെ അ​ത്ര പ്രാ​ധാ​ന്യം ഇ​ല്ല. ക​ണി​യും കൈ​നീ​ട്ട​വും ത​ന്നെ​യാ​ണ് പ്ര​ധാ​നം. വി​ഷു കൈ​നീ​ട്ടം അ​ടു​ത്തു​ള​ള ബ​ന്ധു​വീ​ടു​ക​ളി​ലൊ​ക്ക​പോ​യി വാ​ങ്ങാ​റു​ണ്ട്. അ​വ​രെ​ല്ലാം ക​രു​തി വെ​ക്കും കൈ​നീ​ട്ട​ത്തി​നാ​യു​ള​ള നാ​ണ​യ​തു​ട്ടു​ക​ൾ. ഓ​ണ​ത്തി​ന് തി​രു​വി​താം​കൂ​റി​ൽ പ്രാ​ധാ​ന്യം ഏ​റെ​യാ​ണ്. ഓ​ണ​ത്തി​നാ​ണ് പു​തി​യ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ന്ന​തും സ​മ്മാ​നി​ക്കു​ന്ന​തും ബ​ന്ധു​വീ​ടു​ക​ളി​ൽ പോ​കു​ന്ന​തു​മെ​ല്ലാം. വി​ഷു​വി​ന് വി​​ഷു​ക്കോ​ടി​യി​ല്ല. അ​ധ്യാ​പ​ക​നാ​യി ക​ണ്ണൂ​രി​ലെ​ത്തി​യ​​തോ​ടെ മ​ക​ൾ​ക്കു​വേ​ണ്ടി വി​ഷു ആ​ച​രി​ക്കാ​റു​ണ്ടാ​യി​രു​ന്നു. അ​വ​ൾ കു​ട്ടി​യാ​യി​രി​ക്കു​മ്പോ​ൾ മ​റ്റ് കു​ട്ടി​ക​ൾ ആ​ഘോ​ഷി​ക്കു​ന്ന​ത് കാ​ണു​മ്പോ​ൾ അ​വ​ൾ​ക്കു​​വേ​ണ്ടി മ​ല​ബാ​ർ വി​ഷു​വി​ന്റെ ഭാ​ഗ​മാ​യി. പി​ന്നെ, 10 വ​ർ​ഷ​ത്തോ​ളം ഞാ​ൻ ഉ​ത്ത​രേ​ന്ത്യ​യി​ലാ​യി. അ​പ്പോ​ൾ, വി​ഷു​വ​രു​ന്ന​തും പോ​കു​ന്ന​തു​മൊ​ന്നും അ​റി​യു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​പ്പോ​ൾ എ​ന്റെ വാ​സ​സ്ഥ​ല​മാ​യ ക​ർ​ണാ​ട​ക​യി​ൽ വി​ഷു​വി​ല്ല. ഇ​വി​ടെ, കൃ​ഷി​യൊ​ക്കെ ക​ഴി​ഞ്ഞി​ട്ടാ​ണ് വി​ഷു​വി​ന് സ​മാ​ന​മാ​യ ‘ഭൂ​മി ഹ​​ബ്ബെ’ എ​ന്ന ആ​ചാ​ര​മു​ള്ള​ത്. അ​തി​രാ​വി​ലെ ത​ന്നെ കൃ​ഷി​യി​ട​ത്തി​ൽ പോ​യി വി​ള​ക്ക് ​കൊ​ളു​ത്തും. ഭൂ​മി​ക്ക് 101 ഇ​ല​ക​ൾ കൊ​ണ്ടു​ള്ള വി​ഭ​വം ഉ​ണ്ടാ​ക്കി ന​ൽ​കും. പി​ന്നെ, സാ​ധാ​ര​ണ വി​ശേ​ഷം എ​ന്ന് ആ​ളു​ക​ൾ ക​രു​തു​ന്ന പാ​യ​സം, അ​പ്പം എ​ന്നി​വ സ​മ​ർ​പ്പി​ക്കും. ചെ​റി​യ മ​ണ്ഡ​പം പോ​ലെ ഉ​ണ്ടാ​ക്കും. അ​ത് രാ​വി​ലെ ത​ന്നെ കാ​ണാം. അ​താ​ണ് ഭൂ​മി ഹ​ബ്ബെ. ഭൂ​മി​യോ​ടും ഭ​ക്ഷ്യ​സം​സ്കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഓ​ണ​വും വി​ഷു​വും ആ​ച​രി​ച്ച് വ​ന്ന​ത്. ക​മ്പോ​ള​ത്തി​ന്റെ താ​ൽ​പ​ര്യ​ത്തി​നാ​ണി​ന്ന് ആ​ഘോ​ഷം. മു​ൻ​പ് കൃ​ഷി ചെ​യ്യാ​ത്ത വീ​ടു​ക​ളി​ലും കൈ​നീ​ട്ടം കാ​ണും. ഓ​ണം എ​ത്ര പാ​വ​പ്പെ​ട്ട​വ​നും എ​ങ്ങ​നെ​യെ​ങ്കി​ലും ആ​ഘോ​ഷി​ക്കും. അ​ത് ഒ​രാ​ഴ്ച​യൊ​ക്കെ നീ​ണ്ടു​നി​ൽ​ക്കും. തി​രു​വി​താം​കൂ​റി​ൽ കു​ട്ടി​ക​ൾ​ക്ക് വേ​റെ ത​ന്നെ ഓ​ണ​മു​ണ്ട്. അ​ത്, ക​ർ​ക്കി​ട​ക​ത്തി​ലെ തി​രു​വോ​ണ​ത്തി​നാ​ണ്. അ​ന്ന് പി​​ള്ളേ​രു​ടെ ഓ​ണ​മാ​യ​തി​നാ​ൽ കു​ട്ടി​ക​ൾ​ക്ക് ഇ​ഷ്ട​വി​ഭ​വ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടാ​ൻ ക​ഴി​യും. ഇ​തി​ന്റെ തു​ട​ർ​ച്ച​യാ​യി​ട്ടാ​ണ് ചി​ങ്ങ​ത്തി​ലെ വ​ലി​യ​ഓ​ണം വ​രു​ന്ന​ത്. ഇ​ന്ന് വി​ഷു ഏ​റെ​ക്കു​റെ ഹൈ​ന്ദ​വ ആ​ചാ​ര​മാ​യി​മാ​റി. കാ​ർ​ഷി​ക​സ​മൃ​ദ്ധി​യൊ​​ക്കെ ജ​നം മ​റ​ന്നു. യു​ദ്ധം ന​ൽ​കി​യ പാ​ഠം പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധം ന​മു​ക്ക് ന​ൽ​കി​യ വ​ലി​യ പാ​ഠ​മു​ണ്ട്. ന​മ്മു​ടെ അ​ടു​പ്പ് പു​ക​യി​ല്ലെ​ന്ന് നാം ​അ​റി​ഞ്ഞു. ഈ ​വേ​ള​യി​ലാ​ണ് വി​ഷു ആ​ഘോ​ഷം. നി​ല​നി​ൽ​ക്കാ​ൻ പ​റ്റു​ന്ന​ത് കൃ​ഷി ചെ​യ്യു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കു​മെ​ന്ന പാ​ഠ​മാ​ണ് മു​ൻ​പി​ലു​ള്ള​ത്. ഇ​പ്പോ​ൾ ന​മു​ക്ക് യാ​തൊ​രു അ​വ​കാ​ശ​വു​മി​ല്ലാ​തെ മ​റ്റു​ള്ള​വ​രു​ടെ വി​യ​ർ​പ്പി​ന്റെ ഫ​ല​മാ​ണ് ഭു​ജി​ക്കു​ന്ന​ത്. ഒ​രാ​ളു​​ടെ ആ​ഹാ​ര​ത്തി​ന്റെ കാ​ൽ​ഭാ​ഗ​മെ​ങ്കി​ലും അ​യാ​ൾ​ക്ക് ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യ​ണം. സ്വ​ന്ത​മാ​യി കാ​ലു​കു​ത്താ​ൻ മ​ണ്ണു​ള്ള ഒ​രാ​ൾ, ഒ​രു ​ചെ​ടി​ച​ട്ടി​യി​ൽ മ​ണ്ണ് നി​റ​ച്ച് എ​ന്തെ​ങ്കി​ലും ചെ​യ്യ​ണം. ക​റി​വേ​പ്പി​ല​യെ​ങ്കി​ലും ഉ​ണ്ടാ​ക്കാ​ൻ ക​​ഴി​യ​ണം. അ​ല്ലാ​ത്ത പ​ക്ഷം ക​ടു​ത്ത ദാ​രി​​​ദ്ര്യ​ത്തി​ലേ​ക്കാ​യി​രി​ക്കും എ​ത്തി​ച്ചേ​രു​ക. യു​ദ്ധ​ത്തി​ന് മു​ൻ​പി​ൽ കാ​ഴ്ച​ക്കാ​രാ​യി നി​ന്നാ​ൽ പോ​രാ. ഇ​താ, ആ​ഗോ​ള താ​പ​നം കൂ​ടി വ​രു​മ്പോ​ൾ കൃ​ഷി ചെ​യ്യാ​നൊ​രു​ങ്ങി​യാ​ലും വി​ള​വു​ണ്ടാ​കാ​നി​ട​യി​ല്ല. അ​ടു​ത്ത വ​രു​ന്ന മ​ഴ​ക്ക് ആ​സി​ഡ് മ​ഴ ഉ​ണ്ടാ​യേ​ക്കാം. യു​ദ്ധം അ​ങ്ങ​നെ പ​ല​തും സ​മ്മാ​നി​ക്കും. രോ​ഗ​മാ​യി​ട്ടും അ​ത്യു​ഷ്ണ​മാ​യി​ട്ടും എ​ന്തൊ​​ക്കൊ​യോ ന​മ്മെ തേ​ടി വ​രാ​നി​രി​ക്കു​ന്നു.​അ​പ്പോ​ഴാ​ണ് വി​ഷു ആ​​ഘോ​ഷ​മെ​ന്ന് മ​ല​യാ​ളി മ​റ​ക്കാ​തി​രു​ന്നാ​ൽ ന​ന്നാ​യി​രു​ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

situs slot