തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം; നിരവധിപേർക്ക് പരിക്ക്
തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ സ്ഫോടനം. തൃശൂർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്നിടത്താണ് സ്ഫോടനം ഉണ്ടായത്. ഗുരുതരമായി പരിക്ക് പറ്റിയ രണ്ട് പേരെയുൾപ്പെടെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തീ നിയന്ത്രണ വിധേയമാക്കാതെ ബാക്കി ഉള്ളവരെ മാറ്റാൻ കഴിയുന്നില്ല എന്നാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കാവശ്യമായ ക്രമീകരണമൊരുക്കാന്‍ നിര്‍ദേശം നല്കി. കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ മതിയായ ആംബുലന്‍സുകള്‍ സ്ഥലത്തെത്താനും നിര്‍ദേശം നല്കി.





