ബെംഗളൂരു നഗരത്തിന് ആശ്വാസം: ഗതാഗതക്കുരുക്ക് അഴിക്കാൻ 28 കിലോമീറ്റർ സിഗ്നൽ രഹിത പാത വരുന്നു.
ബെംഗളൂരു നഗരത്തിലെ കിലോമീറ്ററുകൾ നീളുന്ന ഗതാഗതക്കുരുക്കിന് വിരാമമിടാൻ പുതിയ വമ്പൻ പദ്ധതിയുമായി അധികൃതർ. നഗരയാത്ര കൂടുതൽ വേഗത്തിലാക്കാൻ ലക്ഷ്യമിട്ട് 28 കിലോമീറ്റർ നീളുന്ന അത്യാധുനിക ഗതാഗത ഇടനാഴിയാണ് ഒരുങ്ങുന്നത്.
28 കിലോമീറ്റർ ദൂരത്തിൽ സിഗ്നലുകളില്ലാതെ വാഹനങ്ങൾക്ക് സഞ്ചരിക്കാം എന്നതാണ് ഈ പദ്ധതിയുടെ ഹൈലേറ്റ്.
നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്നതോടെ യാത്രാസമയത്തിൽ വലിയ കുറവുണ്ടാകും.
തിരക്കേറിയ ജംഗ്ഷനുകളെ ഒഴിവാക്കി ഫ്ലൈഓവറുകളും അണ്ടർപാസുകളും കോർത്തിണക്കിയാകും പാതയുടെ നിർമ്മാണം.
നഗരത്തിലെ ഐടി ജീവനക്കാർക്കും നിത്യേന യാത്ര ചെയ്യുന്ന ആയിരക്കണക്കിന് മലയാളികൾക്കും ഈ പുതിയ പാത വലിയൊരു ആശ്വാസമായി മാറും.





