ബഡ്‌സ് സ്കൂളുകളിൽ എസി സംവിധാനം വേണം; അവധി നൽകുന്നത് കുട്ടികളെ ദോഷകരമായി ബാധിക്കുമെന്ന് പിടിഎ അസോസിയേഷൻ.

​മലപ്പുറം: സംസ്ഥാനത്തെ ബഡ്‌സ് സ്കൂളുകളിലും ബി.ആർ.സികളിലും എയർ കണ്ടീഷൻ (എസി) അടക്കമുള്ള താപനിയന്ത്രണ സംവിധാനങ്ങൾ അടിയന്തരമായി ഏർപ്പെടുത്തണമെന്ന് ബഡ്‌സ്-ബി.ആർ.സി പിടിഎ പ്രസിഡന്റ്‌സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കടുത്ത വേനൽ ചൂട് തുടരുന്ന സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിനായി മുൻകൈ എടുക്കണമെന്നും അസോസിയേഷൻ പ്രസ്താവനയിൽ അറിയിച്ചു.
​അവധി ഒഴിവാക്കിയത് കുട്ടികളുടെ നന്മയ്ക്ക്
​ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് ദീർഘകാല അവധി നൽകുന്നത് അവരുടെ ശാരീരികവും മാനസികവും പെരുമാറ്റപരവുമായ ഒട്ടേറെ പ്രശ്നങ്ങൾക്ക് കാരണമാകും. ഇത്തരം കുട്ടികളുടെ തുടർച്ചയായ പരിചരണത്തിൽ വരുന്നത് വലിയ വീഴ്ചയാകുമെന്ന കണ്ടെത്തലിനെ തുടർന്നാണ് സർക്കാർ ഇവിടങ്ങളിൽ വേനലവധി ഒഴിവാക്കിയത്. അവധി നൽകുന്നത് രക്ഷിതാക്കൾക്കും കുടുംബങ്ങൾക്കും വലിയ പ്രയാസമുണ്ടാക്കുമെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി. കുട്ടികളുടെയോ രക്ഷിതാക്കളുടെയോ ഈ സങ്കീർണ്ണാവസ്ഥ തിരിച്ചറിയാതെയാണ് സ്ഥാപനങ്ങൾ അടച്ചിടണമെന്ന മുറവിളി ഉയരുന്നത്.

​മാർഗ്ഗരേഖ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി
​ബഡ്‌സ് സ്കൂളുകളുടെ പ്രവർത്തന സമയവും അവധിയും സംബന്ധിച്ച് സർക്കാർ വ്യക്തമായ മാർഗ്ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ പലയിടങ്ങളിലും ഇത് പാലിക്കപ്പെടുന്നില്ല. ശനിയാഴ്ചകളിൽ ഉൾപ്പെടെ അനധികൃതമായി അവധി നൽകുന്ന പ്രവണത ഭിന്നശേഷിക്കാരായ കുട്ടികളുടെ അവകാശ ലംഘനമാണ്. ഇത്തരം നിലപാടുകൾ തുടരുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.

​മലപ്പുറം ജില്ലാ പ്രസിഡന്റ് റഷീദ് പൊന്നാനി അധ്യക്ഷത വഹിച്ച യോഗത്തിൽ സൈനുദ്ദീൻ സ്വാഗതവും ഖാലിദ് മാസ്റ്റർ വിഷയാവതരണവും നടത്തി. അബ്ദുറഹ്മാൻ പുൽപ്പറ്റ, ഹംസ കരുവാരക്കുണ്ട്, അയ്യൂബ് താഴെക്കോട്, മുഹമ്മദ് കുട്ടി ചീക്കോട് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

situs slot

slot gacor hari ini

slot gacor terbaru