ഈ ഫോണുകളിൽ ഇനി വാട്ട്‌സ്ആപ്പ് കിട്ടില്ല, ബാധിക്കുക ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ; നിങ്ങളുടെ ഫോൺ പട്ടികയിലുണ്ടോ എന്നറിയാം..

ന്യൂയോര്‍ക്ക്: പ്രമുഖ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ് ഈ വർഷം അവസാനത്തോടെ നിരവധി പഴയ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ പ്രവർത്തനം നിർത്താനൊരുങ്ങുന്നു. ഫോണുകൾ അപ്‌ഗ്രേഡ് ചെയ്തില്ലെങ്കിൽ ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് വാട്ട്‌സ്ആപ്പ് സേവനം നഷ്ടമാകും.വാട്ട്‌സ്ആപ്പ് ഹെൽപ്പ് സെന്റർ നൽകുന്ന വിവരങ്ങൾ പ്രകാരം, 2026 സെപ്റ്റംബർ 8 മുതൽ ആൻഡ്രോയിഡ് 6-ന് താഴെയുള്ള (Android 6.0) വേർഷനുകളിൽ പ്രവർത്തിക്കുന്ന ഫോണുകൾക്കുള്ള പിന്തുണ വാട്ട്‌സ്ആപ്പ് അവസാനിപ്പിക്കും. അതായത്, ആൻഡ്രോയിഡ് 5.0, 5.1 വേർഷനുകളിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളിൽ വാട്ട്‌സ്ആപ്പ് ഉപയോഗിക്കാൻ കഴിയില്ല.സുരക്ഷ മെച്ചപ്പെടുത്തുന്നതിനും മികച്ച പ്രകടനം ഉറപ്പാക്കുന്നതിനും പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തുന്നതിനുമായി കമ്പനി നടത്തുന്ന പതിവ് അപ്‌ഡേറ്റുകളുടെ ഭാഗമായാണ് ഈ നടപടി. പഴയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ അത്യാധുനിക അപ്‌ഡേറ്റുകളും സുരക്ഷാ പ്രോട്ടോക്കോളുകളും പിന്തുണയ്ക്കാനുള്ള ശേഷി കുറവായതിനാലാണ് അവ ഒഴിവാക്കുന്നതെന്നാണ് വിശദീകരണം. 2014-ന് മുൻപ് പുറത്തിറങ്ങിയ ഭൂരിഭാഗം പഴയ സ്മാർട്ട്ഫോണുകളെയും ഈ തീരുമാനം ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. സാംസങ്, സോണി, എൽജി, ഹുവായ്, എച്ച്ടിസി തുടങ്ങിയ ബ്രാൻഡുകളുടെ പഴയ മോഡലുകളെയാണ് ഇത് പ്രധാനമായും ബാധിക്കുകപഴയ സ്മാർട്ട്ഫോണുകൾ ഇപ്പോഴും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പ്രദേശങ്ങളിലായിരിക്കും ഈ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുക. ഇന്ത്യ, ബ്രസീൽ, പാകിസ്താൻ, തെക്കുകിഴക്കൻ ഏഷ്യയുടെയും ആഫ്രിക്കയുടെയും വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഔദ്യോഗിക അപ്‌ഡേറ്റുകൾ ലഭിക്കാത്ത പഴയ ആൻഡ്രോയിഡ് ഫോണുകൾ ഇപ്പോഴും ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്. സോണി: Xperia Z4, Z3, Z5 സീരീസുകൾ, സാംസങ്: Galaxy S6 ലൈനപ്പ്, Galaxy Note 4, Note 5,ഹോണര്‍: Honor 4, 6, 7,വണ്‍പ്ലസ്: OnePlus One, OnePlus 2, അസ്യൂസ്: Zenfone 2 സീരീസ്, ലെനോവ: K3 Note, A7000 തുടങ്ങിയ മോഡല്‍ ഫോണുകള്‍ കൈവശമുള്ളവർക്ക്, പുതിയൊരു ഫോണിലേക്ക് മാറാത്ത പക്ഷം വാട്ട്‌സ്ആപ്പ് സേവനം പൂർണമായും നഷ്ടപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഫോൺ മോഡലുകളുടെ പട്ടികയിൽ മാറ്റങ്ങൾ ഉണ്ടാകാമെന്നും വാട്ട്‌സ്ആപ്പ് ഹെൽപ്പ് സെന്റർ അറിയിക്കുന്നു. പഴയ ഫോണുകൾ ഉപയോഗിക്കുന്നവർ സെറ്റിംഗ്‌സിൽ പോയി തങ്ങളുടെ ആൻഡ്രോയിഡ് വേർഷൻ പരിശോധിക്കാനും സാധ്യമെങ്കിൽ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യാനും നിർദ്ദേശമുണ്ട്. ഇനി നിങ്ങളുടെ ഫോണിൽ പുതിയ അപ്‌ഡേറ്റുകൾ ലഭ്യമല്ലെങ്കിൽ, വാട്ട്‌സ്ആപ്പ് സേവനം തുടരുന്നതിനായി പുതിയൊരു സ്മാർട്ട്ഫോണിലേക്ക് മാറുക എന്നത് മാത്രമായിരിക്കും ഏക പോംവഴി. പ്രധാനപ്പെട്ട വിവരങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ചാറ്റുകളും മീഡിയ ഫയലുകളും മുൻകൂട്ടി ബാക്കപ്പ് ചെയ്യണമെന്ന് വിദഗ്ധർ ശിപാർശ ചെയ്യുന്നു.പഴയ സാങ്കേതികവിദ്യകൾ ഒഴിവാക്കി ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷിതമായ അനുഭവം നൽകുന്നതിനാണ് കമ്പനി ഇത്തരം മാറ്റങ്ങൾ വരുത്തുന്നത്. ആൻഡ്രോയിഡ് 6.0- അതിനു മുകളിലുള്ള വേർഷനുകളോ ഉള്ള ഫോണുകളിൽ സേവനം തടസമില്ലാതെ തുടരും.ഐഫോൺ ഉപയോക്താക്കള്‍ ആശങ്കപ്പെടണോ?നിലവിൽ ആപ്പിൾ ഉപയോക്താക്കളെ ഈ മാറ്റം ബാധിക്കില്ല. iOS 15.1, അതിന് മുകളിലോ ഉള്ള പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഐഫോണുകളിലും, iPadOS 15.1, അതിന് മുകളിലോ ഉള്ള ഐപാഡുകളിലും വാട്ട്‌സ്ആപ്പ് തുടർന്നും പ്രവർത്തിക്കും. ആൻഡ്രോയിഡിൽ വരുന്ന ഈ മാറ്റം കാരണം ഐഫോൺ ഉപയോക്താക്കൾക്ക് ഉടനടി തടസ്സങ്ങളൊന്നും നേരിടേണ്ടി വരില്ലെന്ന് ചുരുക്കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

situs slot

slot gacor hari ini

slot gacor terbaru