മേപ്പാടിയിൽ ബസടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം
വയനാട്: മേപ്പാടി നെടുമ്പാല പള്ളിക്കവലയിൽ
ബസടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം.
പള്ളിക്കവല സ്വദേശിനി പുത്തൻപുരക്കൽ
അന്നമ്മ (95) ആണ് മരിച്ചത്.
കെഎസ്ആർടിസി ബസ്സിൽ കയറാൻ
ശ്രമിക്കുന്നതിനിടെ അതേ ബസ്
ഇടിക്കുകയായിരുന്നു. അന്നമ്മ അപകട
സ്ഥലത്ത് തന്നെ മരണപ്പെട്ടു. കൽപ്പറ്റ-പുറ്റാട്
റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സിൽ
കയറുന്നതിനിടയായിരുന്നു അപകടം.





