ഇ-സിഗരറ്റ് വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് ബിസിസിഐ; റിയാൻ പരാഗിന് കടുത്ത ശിക്ഷ നേരിട്ടേക്കാം

മുംബൈ: രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗ് ഡ്രസിങ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിക്കുന്ന വീഡിയോക്ക് ആദ്യ പ്രതികരണവുമായി ബിസിസിഐ. ചൊവ്വാഴ്ച നടന്ന പഞ്ചാബ് കുങ്സ് – രാജസ്ഥാൻ റോയൽസ് മത്സരത്തിനിടെയാണ് താരം ഇ-സിഗരറ്റ് വലിക്കുന്നത് ക്യാമറയിൽ കുടുങ്ങിയത്. തുടർന്ന് ആ വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപമായി പ്രചരിക്കുകയും താരത്തിനെതിരെ വലിയ വിമർശനങ്ങളുയരുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ബിസിസിഐ ഈ വിഷയത്തിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ്.ദി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് സോഷ്യൽ മീഡിയയിൽ വൈറലായ വിഡിയോ ബിസിസിഐ അധികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വിഷയത്തിൽ റിയാൻ പരാഗിനോട് വിശദീകരണം ആവശ്യയപെടുമെന്ന് ബോർഡ് അംഗം വ്യക്തമാക്കി. “ഈ വിഷയത്തിൽ ഞങ്ങൾ റിയാനോട് വിശദീകരണം തേടും, കാരണം വേപ്പിങ് (ഇ-സിഗരറ്റ് ഉപയോഗം) അനുവദനീയമല്ല. അദ്ദേഹത്തിന്റെ വിശദീകരണം അനുസരിച്ച്, ഐപിഎൽ തുടർനടപടികൾ സ്വീകരിക്കും,” ഒരു ബിസിസിഐ ഉദ്യോഗസ്ഥൻ ദ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ രജസ്ഥാൻ റോയൽസ് ചേസ് ചെയ്തുകൊണ്ടിരിക്കെ 14 ഓവറിൽ റിയാൻ പരാഗ് പുറത്തായി തിരികെ ഡ്രസിങ് റൂമിലേക്ക് മടങ്ങി. അതിന് ശേഷമാണ് താരം ഡ്രസിങ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിക്കുന്നത് ക്യാമറയിൽ പതിഞ്ഞത്. ഉടനെ തന്നെ ബ്രോഡ്‌കാസ്റ്റ് വിഷ്വൽസ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചുതുടങ്ങി. വരാനിരിക്കുന്ന യുവ തലമുറക്ക് എന്ത് മാതൃകയാണ് പരാഗ് കാണിച്ചുകൊടുക്കുന്നത് എന്ന തരത്തിലുള്ള വിമർശനങ്ങളാണ് റോയൽസ് ക്യാപ്റ്റനെതിരെ ഉയർന്നത്. ഈ സീസണിൽ തന്നെ ഇത് രണ്ടാം തവണയാണ് രാജസ്ഥാൻ റോയൽസ് വിവാദത്തിൽ ചെന്ന് പെടുന്നത്. തുടക്കത്തിൽ, ഗുവാഹത്തിയിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ ഐപിഎൽ മത്സരത്തിനിടെ ഫ്രാഞ്ചൈസി മാനേജർ രവീന്ദർ ഭിന്ദർ ഫോൺ ഉപയോഗിക്കുന്നത് ക്യാമറയിൽ പതിഞ്ഞിരുന്നു. എന്നാൽ പിന്നീട് ബിസിസിഐയുടെ അദ്ദേഹത്തിന് താക്കീതും ഒരു ലക്ഷം രൂപ പിഴയും നൽകി കുറ്റവിമുക്തനാക്കി.ഈ വിഷയത്തട്ടിൽ ശിക്ഷിക്കപെട്ടാൽ അഞ്ച് ലക്ഷം രൂപ വരെ പിഴയും തടവുശിക്ഷയും ലഭിക്കാം. വ്യക്തിപരമായി കൈവശം വെക്കലും പൊതുസ്ഥലങ്ങളിലെ വേപ്പിംങ്ങും (ഇ-സിഗരറ്റ് ഉപയോഗം) നിരോധിച്ചിട്ടുണ്ട്. ശിക്ഷയെക്കുറിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ലെങ്കിലും, വിഷയം അധികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

situs slot

slot gacor hari ini

slot gacor terbaru