താമരശ്ശേരിയിലെ വീട്ടിലെ ക്ലോസറ്റിനകത്ത് മൂർഖൻ പാമ്പ്
താമരശ്ശേരി: താമരശ്ശേരി ചാലക്കര വീട്ടിലെ ശുചി മുറിയിലെ ക്ലോസറ്റിനകത്താണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്.ശുചി മുറിയിൽ പോയ അവസരത്തിൽ വീട്ടുടമ പാമ്പിൻ്റെ വാൽ പുറത്തു കാണുകയായിരുന്നു.
വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ജില്ലാ RRTറസ്ക്യൂ ടീം അംഗം സ്ഥലത്തെത്തി പാമ്പിനെ പിടികൂടാൻ ആരംഭിച്ച ശ്രമം ഒരു മണിക്കൂർ നീണ്ടുനിന്നു.പിന്നീട് ക്ലോസറ്റ് വെട്ടിപ്പൊളിച്ചാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്.
ഏതു സ്ഥലത്തും പാമ്പുകൾ കയറിപ്പറ്റാൻ സാധ്യതയുള്ളതിനാൽ സാധാരണ ക്ലോസറ്റ് ഉപയോഗിക്കുന്നവർ ഏറെ ജാഗ്രത പുലർത്തണമെന്ന് ആർ ആർ ടി അംഗം പറഞ്ഞു.





