കുന്നമംഗലത്ത് നിര്‍ത്തിയിട്ട സ്‌കൂള്‍ വാന്‍ കത്തിനശിച്ചു

കുന്നമംഗലത്ത് വിദ്യാര്‍ഥികളെ സ്‌കൂളില്‍ വിട്ട് മടങ്ങിയെത്തി നിര്‍ത്തിയിട്ട സ്‌കൂള്‍ വാന്‍ കത്തിനശിച്ചു. കോണോട്ട് എല്‍.പി സ്‌കൂളിന് വേണ്ടി സര്‍വീസ് നടത്തുന്ന വാനാണ് അപകടത്തില്‍പ്പെട്ടത്. വിദ്യാര്‍ഥികളെ ഇറക്കി മിനിറ്റുകള്‍ക്കുള്ളില്‍ തീപിടിത്തമുണ്ടായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

കോണോട്ട് തൂമ്പറ്റച്ചാലില്‍ അബ്ദുറഹിമാന്റെ വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട ഉടനെയാണ് വാഹനത്തില്‍ നിന്ന് പുകയുയര്‍ന്നത്. വാഹന ഉടമയായ പ്രദീഷ് കാട്ടില്‍ അബ്ദുറഹിമാന്റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചു വരുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഇന്ധന ടാങ്കിലേക്ക് തീ പടര്‍ന്നതോടെ നിയന്ത്രിക്കാനാവാത്ത വിധം ആളിപ്പടരുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button