ഔഷധഗുണങ്ങളുള്ള കിണർ, ഏത് ചിലന്തിവിഷവും ഇവിടെ വന്നാൽ പമ്പ കടക്കും ; ചിലന്തിയെ ആരാധിക്കുന്ന ലോകത്തിലെ ഒരേയൊരു ക്ഷേത്രത്തെ കുറിച്ചറിയാം….

ചിലന്തിയെ ആരാധിക്കുന്ന ലോകത്തിലെ തന്നെ ഒരേയൊരു ക്ഷേത്രമുണ്ട്. എത്ര വലിയ ചിലന്തിവിഷവും ഇവിടെ വന്നാൽ സുഖപ്പെടും. അങ്ങനെയൊരു ക്ഷേത്രമാണ് പത്തനംതിട്ടയിലെ കൊടുമൺ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നത്.ക്ഷേത്രത്തിന് പിന്നിലൊരു ഐതീഹ്യമുണ്ട്. ഏകദേശം തൊള്ളായിരത്തി അമ്പത്തി ആറാം (956) ആണ്ടോടുകൂടി ചെന്നീർക്കര സ്വരൂപത്തിൽ ആൺ പ്രജകൾ ഇല്ലാതായി. ശക്തിഭദ്രര് സാവിത്രി, ശക്തിഭദ്രര് ശ്രീദേവി എന്നീ രണ്ട് അന്തർജനങ്ങൾ മാത്രം അവിടെ അവശേഷിച്ചു. പിന്നീട് ഇവരെ വാക്കവഞ്ഞിപ്പുഴ മഠത്തിലെ കാരണവനായ ഇരവിതായരു എന്ന ബ്രാഹ്മണൻ ദത്തെടുത്തു വളർത്താൻ തീരുമാനിച്ചു. അങ്ങനെ അവർ കോപയിക്കൽ കൊട്ടാരത്തിൽ ജീവിച്ചുപോന്നു. ദിവസങ്ങൾ കടന്നുപോയി. അന്നത്തെ ആ അന്തർജനങ്ങളിൽ ഒരാൾ പിന്നീട് ഏകാന്തവാസത്തിൽ ഏർപ്പെടുകയും അറയ്‌ക്കുള്ളിൽ തപസ് അനുഷ്ഠിക്കാനും ആരംഭിച്ചു.ആത്മീയതയിൽ താപസനുഷിക്കുന്ന ഇവരുടെ മേൽ ചിലന്തികൾ വലകെട്ടാൻ തുടങ്ങി. അവ പിന്നീട് അവരുടെ ആജ്ഞാനുവർത്തികളായി മാറാൻ തുടങ്ങി. ഈ വലകൾക്കുള്ളിൽ അന്തർജനം പിന്നീട്സമാധിയായി. ആ ആത്മചൈതന്യം തൊട്ടടുത്തുള്ള പള്ളിയറ ദേവീക്ഷേത്രത്തിൽ ലയിച്ചു ചേർന്നതോടെ അവിടം പിന്നീട് ചിലന്തിയമ്പലം എന്നറിയപ്പെടാൻ തുടങ്ങിലോകമെമ്പാടുമുള്ള നിരവധിയാളുകളാണ് ഈ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നത്. വൈദ്യശാസ്ത്രംപോലും പലപ്പോഴും ഇവിടുത്തെ ചികിത്സാരീതികൾക്ക് മുമ്പിൽ അത്ഭുതത്തോടെ നോക്കി നിക്കാറുണ്ട്. ഇവിടുത്തെ കിണറ്റിലെ വെള്ളത്തിന് ഔഷധഗുണമുണ്ടെന്നാണ് അറിയപ്പെടുന്നത്. എത്ര വലിയ ചിലന്തിവിഷമേറ്റാലും ഇവിടെ വന്നാൽ ഒരാഴ്ചകൊണ്ട് അസുഖം വിട്ടുമാറുമെന്നാണ് വിശ്വാസം. അത്തരത്തിൽ ഇവിടെ വന്ന് ചികിൽസിച്ച് സുഖം പ്രാപിച്ചവരും നിരവധിയാണ്.ഇതിന് പിന്നിലുള്ള രഹസ്യമെന്താണെന്ന് ഇന്നും ആർക്കും അറിയില്ല എന്നതാണ് സത്യം . അവിടുത്തെ ഔഷധക്കൂട്ടിന്റെ മന്ത്രികതയാണെന്ന് ചിലരും ദേവീപ്രസാദത്തിന്റെ മായാജാലമാണെന്ന് മറ്റ് ചിലരും വിശ്വസിച്ചുപോരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button