വായു മലിനീകരണം; മരണങ്ങളിൽ 70 ശതമാനവും ഇന്ത്യയിൽ, കാരണങ്ങളിവ

ന്യൂഡൽഹി: വായു മലിനീകരണം മൂലമുണ്ടാകുന്ന മരണങ്ങളിൽ 70 ശതമാനവും ഇന്ത്യയിലാണെന്ന് ലാൻസെറ്റ് കൗണ്ട്ഡൗൺ ഓൺ ഹെൽത്ത് ആൻഡ് ക്ലൈമറ്റ് ചേഞ്ച് 2025 ഗ്ലോബൽ റിപ്പോർട്ട്. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് ലണ്ടൻ യൂണിവേഴ്സിറ്റി കോളേജ് തയ്യാറാക്കിയ റിപ്പോർട്ടിൽ, മനുഷ്യനിർമിത വായു മലിനീകരണം മൂലം ഇന്ത്യയിൽ പ്രതിവർഷം 1.72 ദശലക്ഷം മരണങ്ങൾ സംഭവിക്കുന്നുണ്ടെന്നും പറയുന്നു. 2010 മുതൽ 38% വർദ്ധനവാണ് ഇത് കാണിക്കുന്നത്. വായു മലിനീകരണവുമായി ബന്ധപ്പെട്ട ആഗോള മരണങ്ങളുടെ എണ്ണം പ്രതിവർഷം 2.5 ദശലക്ഷമാണ്. 44 ശതമാനം മരണങ്ങൾക്കും കൽക്കരി, ദ്രവ വാതകം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങലാണ് കാരണം. ഇതിൽ കൽക്കരി മാത്രം 394,000 മരണങ്ങൾക്ക് കാരണമായതായും പറയുന്നു. ഇവയുടെ പവർ പ്ലാന്റുകളിലെ ഉപയോഗം മൂലം 298,000 മരണങ്ങൾ സംഭവിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൂടാതെ, റോഡ് ഗതാഗതത്തിനായി ഉപയോഗിക്കുന്ന പെട്രോൾ 269,000 മരണങ്ങൾക്ക് കാരണമായി. കാട്ടുതീ മൂലമുണ്ടായ പുകയുടെ ആഘാതവും (PM2.5) റിപ്പോർട്ട് വിശകലനം ചെയ്യുന്നു, 2020 മുതൽ 2024 വരെ ശരാശരി 10,200 മരണങ്ങൾക്ക് ഇങ്ങനെയുണ്ടായ പുക കാരണമാകതായി പറയുന്നു, 2003 മുതൽ 2012 വരെ 28% വർദ്ധനവാണ് ഈ കണക്കിൽ സംഭവിച്ചത്. ഇന്ത്യൻ വീടുകളിൽ ഉപയോഗിക്കുന്ന മലിനീകരണ ഇന്ധനങ്ങൾ കാരണമുണ്ടാകുന്ന ആഘാതത്തെക്കുറിച്ചും റിപ്പോർട്ട് വിശദമായി പ്രതിപാദിക്കുന്നു. 2022-ൽ, ഗാർഹിക വായു മലിനീകരണം 100,000 പേരിൽ, ശരാശരി 113 മരണങ്ങൾക്ക് കാരണമായതായും പറയുന്നു. നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിലാണ് മരണനിരക്ക് കൂടുതൽ. 2022-ൽ ഇന്ത്യയിൽ, പുറത്തെ വായു മലിനീകരണം മൂലമുള്ള അകാല മരണത്തിന്റെ സാമ്പത്തിക ചെലവ് 339.4 ബില്യൺ ഡോളറായിരിക്കുമെന്നാണ് ഇത് കണക്കാക്കുന്നത്, ഇത് ജിഡിപിയുടെ 9.5% ന് തുല്യമാണ്. 2024-ൽ ഉഷ്ണതരംഗ ദിനങ്ങളുടെ 50% അധികമായി ഇന്ത്യക്കാർ നേരിട്ടുവെന്നും റിപ്പോർട്ട് എടുത്തുകാണിക്കുന്നു, ശരാശരി 366 മണിക്കൂർ കൂടുതൽ ചൂട് ഏൽക്കേണ്ടിവന്നു. ഇത് തൊഴിൽ സമയം നഷ്ടപ്പെടുന്നതിനും കാരണമായി. 2024-ൽ തൊഴിൽ ശേഷി കുറഞ്ഞത് മൂലമുള്ള വരുമാന നഷ്ടം 194 ബില്യൺ ഡോളറായും കണക്കാക്കാക്കുന്നു. എല്ലാ വർഷവും കുറഞ്ഞത് ഒരു മാസമെങ്കിലും കടുത്ത വരൾച്ച അനുഭവപ്പെടുന്ന പ്രദേശത്തിൻ്റെ എണ്ണം 138% വർദ്ധിച്ചു. 1951-1960 കാലഘട്ടത്തിൽ ഇത് 14.1% ആയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button