നിസ്സാര കാര്യത്തെച്ചൊല്ലിയുണ്ടായ തർക്കം:മലയാളിയുൾപ്പെടെ രണ്ട്ഐ.ടി.ഐ വിദ്യാർഥികൾക്ക്കുത്തേറ്റു
മംഗളൂരു: നിസ്സാര കാര്യത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വിട്ല നഗരത്തിലെ ഐ.ടി.ഐയിൽ രണ്ട് വിദ്യാർഥികൾക്ക് കുത്തേറ്റു. പുത്തൂർ ബന്നൂർ സ്വദേശി മുഹമ്മദ് റിയാൻ (18), മഞ്ചേശ്വരം ഡൈഗോളി സ്വദേശി യജ്ഞേഷ് (18) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരേയും വിട്ല സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇലക്ട്രീഷ്യൻ കോഴ്സ് ഒന്നാം വർഷ വിദ്യാർഥിയായ റിയാൻ വിട്ല സ്വദേശിയായ ഹേമന്തുമായി വാക്തർക്കത്തിൽ ഏർപ്പെട്ടിരുന്നു. പിന്നീട് ഹേമന്ത് കത്തിയുമായി വന്ന് റിയാനെ കുത്തിയെന്നാണ് ആരോപണം. ഇടപെടാൻ ശ്രമിക്കുന്നതിനിടെ യജ്ഞേഷിനും പരിക്കേറ്റു. വിവരം ലഭിച്ചയുടൻ വിട്ല പൊലീസ് സ്ഥലത്തെത്തി ഹേമന്തിനെ കസ്റ്റഡിയിലെടുത്തു.





