2025 ഒക്ടോബർ 8 ബുധനാഴ്ച്ച മുതല്‍ യുപിഐ ഇടപാടുകള്‍ക്ക് ബയോമെട്രിക് ഓതന്റിക്കേഷന്‍; റിപ്പോര്‍ട്ട്

മുംബൈ: ഒക്ടോബര്‍ 8 മുതല്‍ യുപിഐ വഴി നടത്തുന്ന ഇടപാടുകള്‍ക്ക് മുഖം തിരിച്ചറിയല്‍, വിരലടയാളം എന്നിവ ഉപയോഗിക്കാന്‍ അനുവദിക്കുമെന്ന് റിപ്പോര്‍ട്ട്. ഏകീകൃത തിരിച്ചറിയല്‍ സംവിധാനമായ ആധാറില്‍ സൂക്ഷിച്ചിട്ടുള്ള ബയോമെട്രിക് ഡാറ്റ ഉപയോഗിച്ചായിരിക്കും സ്ഥിരീകരണം നടത്തുകയെന്ന് ഇതു സംബന്ധിച്ച വൃത്തങ്ങള്‍ അറിയിച്ചു.

ഇടപാടുകള്‍ സ്ഥിരീകരിക്കുന്നതിന് ബദല്‍ മാര്‍ഗ്ഗങ്ങള്‍ അനുവദിച്ചുകൊണ്ടുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സമീപകാല മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ തുടര്‍ന്നാണ് ഈ നീക്കം. പണമിടപാടുകള്‍ സ്ഥിരീകരിക്കുന്നതിന് ന്യൂമെറിക് പിന്‍ ആവശ്യമുള്ള നിലവിലെ സംവിധാനത്തില്‍നിന്ന് വലിയ മാറ്റമായിരിക്കും ഇത്.

യുപിഐ പ്രവര്‍ത്തിപ്പിക്കുന്ന നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ മുംബൈയില്‍ നടക്കുന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റിവലില്‍ പുതിയ ബയോമെട്രിക് സംവിധാനം പ്രദര്‍ശിപ്പിക്കാന്‍ പദ്ധതിയിടുന്നതായി വൃത്തങ്ങള്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button