ബിഎസ്എൻഎൽ എട്ട് മാസത്തിനുള്ളിൽ 5G യാവും; കാത്തിരുന്ന സന്തോഷ വാർത്തയെത്തി
ദില്ലി: പൊതുമേഖല ടെലികോം ഓപ്പറേറ്റർമാരായ ബിഎസ്എൻഎല്ലിന്റെ 5G നെറ്റ് വർക്ക് എപ്പോൾ സാധ്യമാക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ടെലികോം മന്ത്രി. വരുന്ന ആറ് മുതൽ എട്ട് മാസത്തിനുള്ളിൽ ബിഎസ്എൻഎൽ ടവറുകൾ 5G യിലേക്ക് അപ്ഗ്രേഡ് ചെയ്യുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. കൗടില്യ ഇക്കണോമിക് എൻക്ലേവ് 2025-ലാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രഖ്യാപനം. 4G പോലെതന്നെ തദ്ദേശീയമായി വികസിപ്പിച്ച 5G സാങ്കേതികവിദ്യയിലാണ് ബിഎസ്എൻഎൽ അഞ്ചാം തലമുറ നെറ്റ് വർക്കും രാജ്യത്ത് ഒരുക്കുന്നത്. 5G യും സാധ്യമാകുന്നതോടെ ഉപഭോക്തൃ അടിത്തറ വർധിപ്പിക്കാനും മെച്ചപ്പെട്ട സേവനം നൽകാനും ബിഎസ്എൻഎല്ലിനായേക്കാം.
