സൈബർ തട്ടിപ്പ്​ വ്യാപകം; നഷ്​ടമായത്​ 30 കോടി; കെ​ണി​യാ​യി ഓ​ൺ​ലൈ​ൻ ട്രേ​ഡി​ങ്​ നി​ക്ഷേ​പം

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ സൈ​ബ​ർ ത​ട്ടി​പ്പ് കേ​സു​ക​ൾ കു​തി​ച്ചു​യ​രു​ന്നു. ഒ​മ്പ​ത്​ മാ​സ​ത്തി​​നി​ടെ വി​വി​ധ​യാ​ളു​ക​ളി​ൽ​നി​ന്ന്​ 30 കോ​ടി രൂ​പ​യാ​ണ് സൈ​ബ​ർ ത​ട്ടി​പ്പു​കാ​ർ ത​ട്ടി​യെ​ടു​ത്ത​ത്. പൊ​ലീ​സി​ന്‍റെ​യും ബാ​ങ്കി​ന്റെ​യും കോ​ട​തി​ക​ളു​ടെ​യും കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ലി​ൽ 4.33 കോ​ടി രൂ​പ പ​രാ​തി​ക്കാ​ർ​ക്ക്​ തി​രി​കെ ല​ഭി​ച്ചു. രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി 73 പേ​രെ​യാ​ണ് സൈ​ബ​ർ ത​ട്ടി​പ്പ് കേ​സു​ക​ളി​ൽ അ​റ​സ്റ്റ്​ ചെ​യ്​​ത​ത്. ചെ​റി​യൊ​രു ഇ​ട​വേ​ള​ക്കു​ശേ​ഷം ജി​ല്ല​യി​ൽ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ന് ഇ​ര​യാ​കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ക​യാ​ണെ​ന്ന് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.ജി​ല്ല​യി​ൽ ആ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി 416 പ​രാ​തി​ക​ളാ​ണു​യ​ർ​ന്ന​ത്. ഈ ​കേ​സു​ക​ളി​ൽ 11.18 കോ​ടി രൂ​പ​യി​ല​ധി​കം ന​ഷ്ട​മാ​യി. ഇ​തി​ൽ 20 ല​ക്ഷ​ത്തി​ന്​ മു​ക​ളി​ൽ ന​ഷ്ട​പ്പെ​ട്ട 21 കേ​സു​ക​ളാ​ണു​ള്ള​ത്. ഹ​രി​പ്പാ​ട് പൊ​ലീ​സ്​ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മൂ​ന്നു​കോ​ടി രൂ​പ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. സൈ​ബ​ർ ക്രൈം ​പൊ​ലീ​സ്​ സ്റ്റേ​ഷ​നു​ക​ളി​ൽ ഏ​ഴ്​ കേ​സു​ക​ളി​ലാ​യി 70 ല​ക്ഷം, 63 ല​ക്ഷം, 39 ല​ക്ഷം, 38 ല​ക്ഷം, 29 ല​ക്ഷം, 27 ല​ക്ഷം, 25 ല​ക്ഷം, ചെ​ങ്ങ​ന്നൂ​ർ പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ൽ 54 ല​ക്ഷം, 40 ല​ക്ഷം, ക​രീ​ല​കു​ള​ങ്ങ​ര സ്റ്റേ​ഷ​നി​ൽ 22 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ്​ ന​ഷ്ട​മാ​യ​ത്. സ​മീ​പ​കാ​ല​ത്ത് ഓ​ൺ​ലൈ​ൻ ട്രേ​ഡി​ങ്ങി​ലൂ​ടെ​യാ​ണ് 98 ശ​ത​മാ​നം തു​ക​ക​ളും ന​ഷ്ട​പ്പെ​ടു​ന്ന​ത്. ഉ​യ​ർ​ന്ന വ​രു​മാ​നം വാ​ഗ്ദാ​നം​ചെ​യ്ത് വ്യാ​ജ​മാ​യ ട്രേ​ഡി​ങ് പ്ലാ​റ്റ്ഫോ​മു​ക​ൾ നി​ർ​മി​ച്ച് ഉ​പ​ഭോ​ക്താ​വി​നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് ഭീ​മ​മാ​യ തു​ക​ക​ൾ നി​ക്ഷേ​പി​പ്പി​ക്കു​ന്ന​ത്. ഷെ​യ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും ക​മ്മോ​ഡി​റ്റി ട്രേ​ഡി​ങ്, ക്രി​പ്​​റ്റോ ട്രേ​ഡി​ങ് മേ​ഖ​ല​ക​ളി​ലും നി​ക്ഷേ​പം ന​ട​ത്തി പ​രി​ച​യ​മു​ള്ള​വ​രാ​ണ് ത​ട്ടി​പ്പി​നി​ര​യാ​കു​ന്ന​ത്.പ്ര​തി​രോ​ധി​ക്കാ​ൻ ​പൊ​ലീ​സ്വ​ർ​ധി​ച്ച സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കാ​ൻ പൊ​ലീ​സും ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കാ​ൻ ജി​ല്ല​ത​ല കോ​ഓ​ഡി​നേ​ഷ​ൻ സെ​ല്ലി​ന്റെ ഉ​ദ്ഘാ​ട​ന​വും പ്ര​തി​രോ​ധ പ​ദ്ധ​തി രൂ​പ​വ​ത്ക​ര​ണ​വും തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് ന​ട​ക്കും. ജി​ല്ല പൊ​ലീ​സ്​ ട്രെ​യി​നി​ങ് സെ​ന്റ​റി​ൽ ചേ​രു​ന്ന യോ​ഗം ജി​ല്ല പൊ​ലീ​സ്​ ​മേ​ധാ​വി എം.​പി. മോ​ഹ​ന​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ല ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ർ എം. ​അ​രു​ൺ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡി.​സി.​ബി.​ആ​ർ.​ബി ഡി​വൈ.​എ​സ്.​പി എം.​എ​സ്. സ​ന്തോ​ഷ്​ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഓ​ൺ​ലൈ​ൻ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ മു​ൻ​കൂ​ട്ടി ക​ണ്ടെ​ത്താ​നും പ്ര​തി​രോ​ധി​ക്കാ​നും പു​തി​യ രീ​തി​യി​ലു​ള്ള ത​ട്ടി​പ്പു​ക​ളെ​പ്പ​റ്റി​യും ച​ർ​ച്ച ന​ട​ക്കും. ക​ണ​ക്ക്​ ഇ​ങ്ങ​നെ വ​ർ​ഷം, പ​രാ​തി, ന​ഷ്ട​മാ​യ​ത്, വീ​ണ്ടെ​ടു​ത്ത​ത്​ 2023 1234 11.4 കോ​ടി 43 ല​ക്ഷം 2024 2331 39.4 കോ​ടി 19.3 കോ​ടി 2025 1810 30 കോ​ടി 4.33 കോ​ടി ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്​ സ്റ്റേ​ഷ​ൻ, ന​ഷ്ട​മാ​യ തു​ക ഹ​രി​പ്പാ​ട്​ മൂ​ന്നു​കോ​ടി സൈ​ബ​ർ ക്രൈം ​പൊ​ലീ​സ്​ 2.91 കോ​ടി ചെ​ങ്ങ​ന്നൂ​ർ 94 ല​ക്ഷം ക​രീ​ല​ക്കു​ള​ങ്ങ​ര 22 ല​ക്ഷം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button