ഡല്‍ഹി സ്ഫോടനം: മുഖ്യ സൂത്രധാരൻ ഉമർ നബിയുടെ പുൽവാമയിലെ വീട് തകര്‍ത്തു

ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയിൽ സ്ഫോടനം നടത്തിയതിലെ മുഖ്യ സൂത്രധാരൻ ഡോ. ഉമർ നബിയുടെ വീട് തകർത്തു. പുൽവാമയിലെ വീടാണ് സുരക്ഷാസേന ഐ ഇ ഡി ഉപയോഗിച്ച് തകർത്തത്.നേരത്തെ പുല്‍വാമ ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ വീടുകളും പൊലീസ് തകര്‍ത്തിരുന്നു. ആള്‍ത്താമസമുണ്ടായിരുന്ന വീടാണ് ഇന്നലെ രാത്രി പൊലീസ് തകര്‍ത്തത്. സ്ഫോടനത്തിന് പിന്നാലെ സ്ഥലത്ത് വന്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ഉമറിന് സ്ഫോടനത്തിന് കൃത്യമായ ബന്ധമുണ്ടെന്നടക്കമുള്ള വിവരങ്ങള്‍ എൻഐഎ കണ്ടെത്തിയിരുന്നു.ഉമർ അടക്കമുള്ള ഫരീദാബാദ് ഭീകര സംഘം നാലിടങ്ങളിൽ ആക്രമണങ്ങൾ നടത്താൻ പദ്ധതി ഇട്ടിരുന്നതായി ഉന്നത പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ബദർപുർ ടോൾ പ്ലാസയിലൂടെ ഉമർ ഡൽഹിയിലേക്ക് പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.പൊട്ടിത്തെറിച്ച വാഹനത്തിൽ ഉണ്ടായിരുന്നത് ഡോക്ടർ ഉമർ തന്നെയെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു. ഉമറും ഫരീദാബാദ് ഭീകര സംഘവും നാല് നഗരങ്ങളില്‍ സ്ഫോടനത്തിന് പദ്ധതിയിട്ടുവെന്ന് ഇന്റലിജിൻസ് വൃത്തങ്ങൾ അറിയിച്ചു. മുസ്സമലും ഉമറും അദീലും ഷഹീനും ചേര്‍ന്ന് 20 ലക്ഷം ഇതുവേണ്ടി സ്വരൂപിച്ചുവെന്നും ഇന്റലിജിൻസ് വൃത്തങ്ങൾ ചൂണ്ടികാട്ടുന്നു.അതിനിടെ അൽ-ഫലാഹ് സർവകലാശാലയുടെ അംഗത്വം അസോസിയേഷൻ ഓഫ് ഓൾ ഇന്ത്യൻ യൂണിവേഴ്‌സിറ്റീസ് സസ്‌പെൻഡ് ചെയ്തു.സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മെട്രോ, റെയിൽ, വിമാന യാത്രക്കാർക്ക് ഡൽഹി പൊലീസ് നിർദേശങ്ങൾ പുറത്തിറക്കി. ട്രെയിൻ യാത്രക്കാർ ഒരു മണിക്കൂർ മുൻപും അന്താരാഷ്ട്ര വിമാനയാത്രക്കാർ മൂന്നും മണിക്കൂർ മുൻപും മെട്രോ യാത്രക്കാർ 20 മിനിട്ട് മുമ്പും അതാത് സ്ഥലങ്ങളിൽ എത്തണമെന്നാണ് നിർദ്ദേശം.അതിനിടെ, സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം പതിമൂന്നായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button