കെ.എസ്​.ആർ.ടി.സി ബസിൽ ദീലിപിന്‍റെ ‘ഈ പറക്കും തളിക’; പ്രതിഷേധിച്ച് യാത്രക്കാരി, തർക്കം

​പത്തനംതിട്ട: നടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ കോടതി വെറുതെ വിട്ട നടൻ ദിലീപിന്‍റെ സിനിമ കെ.എസ്​.ആർ.ടി.സി ബസിൽ പ്രദർശിപ്പിച്ചതിനെച്ചൊല്ലി തർക്കം. തിരുവനന്തപുരത്ത്​ നിന്ന് കോഴിക്കോട്​​ തൊട്ടിൽപാലത്തേക്ക്​​ പോയ സൂപ്പർഫാസ്റ്റ്​ ബസിലാണ്​ സംഭവം. ദിലീപിന്‍റെ ‘ഈ പറക്കും തളിക’ എന്ന സിനിമ ബസിൽ പ്രദർശിപ്പിക്കുകയായിരുന്നു. എന്നാൽ ഇതിനെതിരെ പത്തനംതിട്ട സ്വദേശിയായ ലക്ഷ്മി ആർ. ​ശേഖർ എന്ന യുവതി പ്രതിഷേധമുയർത്തി​.നടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരിയാക്കിയ കേസിലെ കോടതിവിധി ചൂണ്ടികാട്ടി ഇവരെ എതിർത്തും അനുകൂലിച്ചും മറ്റ്​ ചില യാത്രക്കാരും എത്തി. ബഹളമായതോടെ കെ.എസ്​.ആർ.ടി.സി ബസിലെ കണ്ടക്ടർ പ്രദർശനം നിർത്തിവെച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button