മുടിയും ചെരുപ്പും ഇഷ്ടപ്പെട്ടില്ല; റാഗിങ്ങിനെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനമേറ്റതായി പരാതി

കോഴിക്കോട്: കുന്ദമംഗലത്ത് റാഗിങ്ങിനെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനമേറ്റതായി പരാതി. ചക്കാലക്കൽ ഹയർ സെക്കൻ്ററി സ്കൂളിൽ ഇന്നലെ ആണ് സംഭവം. കൊടുവള്ളി കരുവൻ പൊയിൽ അബദുൽ സലാമിന്റെ മകൻ മുഹമ്മദ് അസ്ലഹ് (14) നാണ് പരുക്കേറ്റത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥിയെ 15 അംഗ സംഘം പിടിച്ചു കൊണ്ടുപോയി സ്കൂളിന് സമീപത്തെ വിവിധയിടങ്ങളിൽ വെച്ച് മർദ്ദിച്ചതായാണ് പരാതി.മുടി വെട്ടിയ സ്റ്റൈലും കാലിൽ ധരിച്ച ചെരുപ്പും ചോദ്യം ചെയ്താണ് മർദ്ദനം. സ്കൂളിലെ ഒൻപതാം ക്ലാസിൽ പഠിക്കുന്നവരാണ് മർദിച്ചെതെന്ന് മുഹമ്മദ് അസ്ലഹ് പറഞ്ഞു. മർദ്ദനത്തെ തുടർന്ന് ശരീരത്തിലാകെ പാടും, മൂക്കിൽ നിന്നും രക്തം വരികയും ചെയ്തു. താമരശേരി താലൂക്ക് ആശുപത്രിയിലും ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും വിദ്യാർത്ഥി ചികിത്സതേടി. പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button