മലപ്പുറം പൂക്കോട്ടൂരിൽ അനുജനെ ജ്യേഷ്ഠന് കുത്തിക്കുന്നു; കത്തിയുമായി ബൈക്കിൽ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി
മലപ്പുറം: കുടുംബവഴക്കിനെ തുടർന്ന് അനുജനെ ജ്യേഷ്ഠന് കുത്തിക്കുന്നു. പൂക്കോട്ടൂര്‍ പള്ളിമുക്കിലാണ് നാടിനെ നടുക്കിയ സംഭവം. പൂക്കോട്ടൂര്‍ പള്ളിമുക്ക് സ്വദേശി അമീര്‍ സുഹൈല്‍ (26) ആണ് കൊലപ്പെട്ടത്. ജ്യേഷ്ഠന് ജുനൈദ് (28) ആണ് കുത്തിയത്. കൃത്യം നടത്തിയതിന് പിന്നാലെ ഇയാൾ കത്തിയുമായി ബൈക്കിൽ യാത്രചെയ്ത് മഞ്ചേരി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു കൊലപാതകം. കുടുംബവഴക്കും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച വാക്കുതര്‍ക്കവുമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വീട്ടിലെ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ജുനൈദിന്റെ ഭാര്യയും മക്കളും അവരുടെ വീട്ടിലായിരുന്നു. അമീർ അവിവാഹിതനാണ്. വീട്ടിന്റെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്.





