ഇന്ത്യയിലെ ഭൂഗർഭജലം കുടിക്കാൻ ​കൊള്ളം; വളരെ നല്ലത്-മാലിന്യം കൂടുതൽ ഹരിയാനയിലും ആന്ധ്രയിലും

ന്യൂഡൽഹി: ഇന്ത്യയിലെ ഭൂരിഭാഗം സ്ഥലങ്ങളിലുമുള്ള ഭൂഗർഭജലം ശുദ്ധമെന്ന് പഠനം; എന്നാൽ ഹരിയാനയിലും ആന്ധ്രയിലും ജലത്തിൽ മാലിന്യം കൂടുതലായി കണ്ടെത്തി. പഠനത്തി​​ന്റെ കണ്ടെത്തൽപ്രകാരം ഇന്ത്യയിലെ ഭൂഗർഭജലം നല്ലതും വളരെ നല്ലതുമാണ്. ഭൂഗർഭജല ബോർഡി​ന്റെ ഏറ്റവും പുതിയ പഠനപ്രകാരമാണ് ഈ കണ്ടെത്തൽ.അരുണാചൽപ്രദേശ്, മിസോറാം, മേഘാലയ, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ ജലം ഉന്നതനിലവാരം പുലർത്തുന്നതാണ്. വ്യാപകമായ മലിനീകരണം നേരിടുന്നത് ഹരിയാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളാണ്. മറ്റ് ചില സംസ്ഥാനങ്ങളിൽ പ്രാദേശികമായ മലിനീകരണം നടക്കുന്നു. 2024 ൽ രാജ്യത്തെ വിവിധ ഇടങ്ങളിൽ നിന്ന് ശേഖരിച്ച 14,978 സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ 71.7 ശതമാനം കുടിക്കാൻ യോഗ്യമാണെന്ന് തെളിയിക്കുന്ന ബ്യറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നവയാണ്. ബാക്കി 28.3 ശതമാനം ഒന്നോ രണ്ടോ മാനദണ്ഡങ്ങൾ ലംഘിക്കുന്നു. ഇത് പ്രാദേശിക മലിനീകരണം മൂലം സംഭവിക്കുന്നതാണ്. ഗംഗ, ബ്രഹ്മപുത്ര നദികളിലെ വെള്ളത്തിൽ ആർസെനിക് മൂലമുള്ള മലിനീകരണം കണ്ടെത്തിയിട്ടുണ്ട്. രാജസ്ഥാൻ പഞ്ചാബ്, ഹരിയാന, ​ഡൽഹി, ആന്ധ്രാപ്രശേദ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ യറേനിയം കണ്ടെത്തിയിട്ടുണ്ട്. പഞ്ചാബിലാണ് ഏറ്റവും കൂടുതൽ യറേനിയം മാലിന്യം കണ്ടത്. ഇത് മൺസൂണിന് മുമ്പ് 53 ശതമാനവും മൺസൂണിനുശേഷം 62 ശതമാനവുമാണ്. ഹരിയാന (15 ശതമാനം-23 ശതമാനം), ​ഡൽഹി (13 ശതമാനം-15 ശതമാനം), കർണാടക (6 ശതമാനം-8 ശതമാനം), ഉത്തർപ്ര​ദേശ് (5 ശതമാനം-6 ശതമാനം). ട്രീററ് ചെയ്യാത്ത വ്യവസായ മാലിന്യം, രാസവളത്തി​ന്റെ നിരന്തരമായ ഉപയോഗം, കൃത്യമായ മാനദണ്ഡങ്ങളില്ലാത്ത മാലിന്യ നിർമാർജനം, സീ​വേജ് മാലന്യം തുടങ്ങിയവയാണ് നഗരങ്ങൾ നേരിടുന്ന ഭീഷണി. ജലം അമിതമായി ഊറ്റുന്നതും ഭീഷണിയാണ്. നൈട്രേറ്റ്, ഫ്ലൂറൈഡ്, ഇലക്ട്രിക് കണ്ടക്ടിവിറ്റി എന്നിവ കുടിവെള്ളത്തിന് ഭീഷണിയാണെന്ന് പഠനം പറയുന്നു. 20 ശതമാനത്തിലേ​റെ സാമ്പിളുകളിൽ ​നൈട്രേറ്റി​ന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തി. 8.05 ശതമാനത്തിൽ ഫ്ലൂറൈഡ് അളവ് കൂടുതലാണെന്നും കണ്ടെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button