IND VS AUS: ഗില്ലിനെ ചവിട്ടി പുറത്താക്കി പകരം ആ വെടിക്കെട്ട് ബാറ്റ്സ്മാനെ ഇറക്കണം: ഇർഫാൻ പത്താൻ
ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് തോൽവി. മത്സരത്തിൽ ഇന്ത്യ മുന്നോട്ടുവെച്ച 126 റൺസ് വിജയലക്ഷ്യം 13.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഓസീസ് മറികടന്നു. 26 ബോളിൽ 46 റൺസെടുത്ത നായകൻ മിച്ചൽ മാർഷിന്റെ പ്രകടനമാണ് ആതിഥേയർക്ക് ജയം അനായാസമാക്കിയത്.
നാളുകൾ ഏറെയായി ടി20-യിൽ മോശമായ പ്രകടനമാണ് വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ നടത്തുന്നത്. കഴിഞ്ഞ മത്സരത്തിൽ 10 പന്തുകളിൽ ബൗണ്ടറികൾ ഒന്നും നേടാതെ 5 റൺസാണ് താരത്തിന്റെ സംഭാവന. ഇതോടെ ടി20-യിൽ താരത്തിന്റെ ഭാവി ആശങ്കയിലാണ്. ഇപ്പോൾ കഴിഞ്ഞ ഏഷ്യ കപ്പിലും ഗില്ലിനു മികച്ച പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല. താരത്തിനെതിരെ സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.
ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ:
” ടി 20 യിൽ മികച്ച പ്രകടനം നടത്താൻ കെല്പുള്ള യശസ്‌വി ജയ്‌സ്വാൾ ബെഞ്ചിൽ ഇരിക്കുകയാണ്. ഐപിഎലിൽ അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് 160 നു മുകളിലാണ്. അങ്ങനെയൊരു താരം ബെഞ്ചിൽ ഇരിക്കുമ്പോൾ ശുഭ്മൻ ഗില്ലിനു വീണ്ടും അവസരങ്ങൾ ലഭിക്കുന്നു അതാണെങ്കിൽ അവൻ ഉപയോഗിക്കുന്നുമില്ല. അതിലൂടെ അവനും ടീമിനും പ്രഷർ കൂടുകയാണ്. ഈ ഒരു കാര്യത്തിലാണ് മാനേജ്‌മന്റ് ശ്രദ്ധ ചിലത്തേണ്ടത്” ഇർഫാൻ പത്താൻ പറഞ്ഞു.





