ഇൻഡിഗോ പ്രതിസന്ധി; കൊച്ചിയിലും സർവീസുകൾ മുടങ്ങി

കൊച്ചി: ഇൻഡിഗോ പ്രതിസന്ധിയെ തുടർന്ന് കൊച്ചിയിലും സർവീസുകൾ മുടങ്ങി. പത്ത് വിമാന സർവീസുകളെ പ്രതികൂലമായി ബാധിച്ചു. വിമാനത്താവളത്തിൽ യാത്രക്കാർ കുടുങ്ങി. ഇൻഡിഗോ അധികൃതർ വിവരങ്ങൾ പങ്കുവെക്കുന്നില്ലെന്നും പരാതിയുണ്ട്. കൊച്ചി ബെംഗളുരു, ജമ്മു, ഹൈദരാബാദ്, സർവീസുകൾ മുടങ്ങി. കൊച്ചി, മുംബൈ സർവീസ് വൈകും. ഹൈദരാബാദിൽ ഇതുവരെ 69 വിമാന സർവീസുകൾ റദ്ദാക്കി. ഡൽഹയിൽ 106 വിമാനങ്ങൾ റദ്ദാക്കി.കുത്തകവൽക്കരണത്തിന്റെ ഭാഗമാണ് നിലവിലെ പ്രശ്നമെന്ന് സന്തോഷ്‌ കുമാർ എംപി പ്രതികരിച്ചു. വിമാന കമ്പനികളുടെ നിരക്ക് വർദ്ധനവിൽ യാതൊരുവിധ നിയന്ത്രണവും കേന്ദ്രസർക്കാരിനില്ല. ദേശീയ എയർലൈൻസ് ഇല്ലാത്തതും പ്രതിസന്ധിക്ക് ഇടയാക്കി. ഇൻഡിഗോ സർവീസുകൾക്കും അമിത ചാർജ് ഈടാക്കുന്നു. നാട്ടിലേക്കുള്ള തന്റെേ യാത്രയും മുടങ്ങിയെന്നും സന്തോഷ്‌കുമാർ പറഞ്ഞു. ആകാശ കൊള്ളയാണ് കൊള്ളയാണ് നടന്നതെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. സർക്കാരും വിമാന കമ്പനികളും തമ്മിലുള്ള ഒത്തുകളിയാണ്. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം. വിമാനം കമ്പനികൾക്ക്‌ മേൽ കേന്ദ്രത്തിന് നിയന്ത്രണമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button