യുവാവിന്റെ വയറ്റിൽ നിന്ന് ഇരുമ്പ് സ്പാനറുകളും ടൂത്ത് ബ്രഷുകളും നീക്കം ചെയ്തു
ജയ്പൂർ: യുവാവിന്റെ വയറ്റിൽ നിന്ന് ഇരുമ്പ് സ്പാനറുകളും ടൂത്ത് ബ്രഷുകളും നീക്കം ചെയ്തു.രാജസ്ഥാനിലെ ഭിൽവാരയിൽ നിന്നുള്ള 26 വയസ്സുള്ള ഒരാളുടെ വയറ്റിൽ നിന്നാണ് ഇത്രയധികം വസ്തുക്കൾ നീക്കം ചെയ്തത്. കടുത്ത വയറുവേദന അനുഭവപ്പെട്ടു ആശുപതിയിൽ എത്തിച്ചേർന്നതായിരുന്നു യുവാവ് . ജയ്പൂരിലെ ആശുപത്രിയിലെ ഡോക്ടർമാർ അയാളുടെ വയറ് സ്കാൻ ചെയ്തപ്പോൾ ഞെട്ടിപ്പോയി. സ്കാനിംഗിൽ വയറിനുള്ളിൽ ഇരുമ്പ് സ്പാനറും ടൂത്ത് ബ്രഷും ഉണ്ടെന്ന് കണ്ടെത്തി.ഇതേത്തുടർന്ന് ശസ്ത്രക്രിയയിലൂടെ യുവാവിന്റെ വയറ്റിൽ നിന്ന് ഇരുമ്പ് സ്പാനറുകളും ടൂത്ത് ബ്രഷുകളും ഡോക്ടർമാർ വിജയകരമായി നീക്കം ചെയ്തു. 2 മണിക്കൂർ നീണ്ടുനിന്ന ഈ ശസ്ത്രക്രിയയിൽ 2 ഇരുമ്പ് സ്പാനറുകളും 7 ടൂത്ത് ബ്രഷുകളും നീക്കം ചെയ്തു. യുവാവ് നിലവിൽ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ പറഞ്ഞു. യുവാവിന് മാനസിക വിഭ്രാന്തിയുണ്ടെന്നും അതിനാൽ അയാൾ അത്തരം വസ്തുക്കൾ വിഴുങ്ങിയിട്ടുണ്ടെന്നും ബന്ധുക്കൾ വെളിപ്പെടുത്തി.





