പതിനൊന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകന് അറസ്റ്റില്‍
വയനാട്: പതിനൊന്ന് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസ അധ്യാപകന് അറസ്റ്റില്‍. വയനാട്ടിൽ തിരുനെല്ലിയിലാണ് സംഭവം. കാരയ്ക്കാമല കാരാട്ടുകുന്ന് സ്വദേശി മേലേപ്പാട് തൊടിയില്‍ മുഹമ്മദ് ഷഫീഖ് (32) ആണ് അറസ്റ്റിലായത്.തിരുനെല്ലി പോലീസാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ നിരീക്ഷിച്ചുവരികയായിരുന്നു പോലീസ്. വിശദമായ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി. ഇയാള്‍ക്കെതിരെ നേരത്തെയും സമാനമായ ലൈംഗിക അതിക്രമ പരാതികള്‍ ഉയര്‍ന്നിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.കേസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല..





