മാണി വിഭാഗം തിരികെ കോൺഗ്രസ്സിൽ വരുന്നത് മുന്നണിയെ കളങ്കപ്പെടുത്തും’; യുഡിഎഫ് വിപുലീകരണത്തിൽ ഉടക്കുവച്ച് പി.ജെ ജോസഫ്

കോട്ടയം: മുന്നണി വിപുലീകരണ ചർച്ചകൾക്കെതിരെ കർശന നിലപാടുമായി പി. ജെ ജോസഫ്. യുഡിഎഫ് ഇപ്പോൾതന്നെ ശക്തമാണെന്നാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത് . കേരള കോൺഗ്രസ് മാണി വിഭാഗം വരുന്നത് മുന്നണിയെ കളങ്കപ്പെടുത്തും. കള്ളക്കച്ചവടത്തിനും സ്വർണപ്പാളി മോഷണത്തിനും കൂട്ടുനിന്നവർ അവിടെത്തന്നെ നിൽക്കട്ടെ. മുന്നണി വിപുലീകരണ ചർച്ചകൾ അപ്രസക്തമെന്നും ഒറ്റക്കെട്ടായി മുന്നോട്ടു പോവുകയാണ് വേണ്ടതെന്നും ജോസഫ് മീഡിയവണിനോട് പറഞ്ഞു. ചില്ലറ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടണമെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.സിപിഎമ്മിനെപ്പോലെ മാണി വിഭാഗത്തിനും തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടിരുന്നു. 332 സീറ്റുകളാണ് ഇത്തവണ നഷ്ടമായത്. കഴിഞ്ഞ തവണയുണ്ടായിരുന്ന ഏക കോര്‍പറേഷൻ സീറ്റും ലഭിച്ചില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button