വീട് മണ്ണെണ്ണ ഒഴിച്ച് കത്തിക്കാൻ ശ്രമം; മാനസികവിഭ്രാന്തിയുള്ള ആൾ പിടിയിൽ

ഏ​റ്റു​മാ​നൂ​ർ: വീ​ട് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് ക​ത്തി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ. ക്ഷേ​ത്ര വ​ട​ക്കേ ന​ട​യി​ൽ താ​മ​സി​ക്കു​ന്ന പ​ത്മാ​ല​യ​ത്തി​ൽ ശി​വ​ജി​യു​ടെ വീ​ടി​ന്റെ ക​ത​കാ​ണ് സ​മീ​പ​വാ​സി​യാ​യ മാ​ന​സി​ക​വി​ഭ്രാ​ന്തി​യു​ള്ള വേ​ണു പ​ര​മേ​ശ്വ​ര​ൻ ക​ത്തി​ച്ച​ത്.പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ൽ മൂ​ല​മാ​ണ് തീ ​അ​ണ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്​ ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ്ര​ധാ​ന വാ​തി​ൽ ഭാ​ഗി​ക​മാ​യി ക​ത്തി ന​ശി​ച്ചു. വീ​ട്ടി​ൽ ശി​വ​ജി​യും ഭാ​ര്യ​യും കു​ട്ടി​ക​ളും ഇ​ല്ലാ​യി​രു​ന്നു. ഒ​രാ​ഴ്ച​മു​മ്പ്​ ഇ​യാ​ൾ ശി​വ​ജി​യു​ടെ വീ​ടി​ന്റെ മു​ൻ​വ​ശ​ത്തെ ചി​ല്ലു​ക​ൾ എ​റി​ഞ്ഞു​ട​ച്ചി​രു​ന്നു.വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​തി​ന് ജീ​വ ഭ​യം ഉ​ണ്ടെ​ന്ന കു​ടും​ബ​ത്തി​ന്റെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളെ മാ​ന​സി​ക ചി​കി​ത്സ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button